ഇടുക്കിയിൽ ഗുണനിലവാരം ഇല്ലാത്ത മായം കലർന്ന വെളിച്ചെണ്ണ വിതരണം ചെയ്ത സംഭവത്തിൽ ഏഴ് ലക്ഷം രൂപാ പിഴ ചുമത്തി

ഇടുക്കിയിൽ ഗുണനിലവാരം ഇല്ലാത്ത മായം കലർന്ന വെളിച്ചെണ്ണ വിതരണം ചെയ്ത സംഭവത്തിൽ ഏഴ് ലക്ഷം രൂപാ പിഴ ചുമത്തി.ഇടുക്കിയിലെ ആദിവാസി ഊരുകളിൽ വിതരണം ചെയ്ത ഭക്ഷ്യ കിറ്റിലാണ് മായം കലർന്ന വെളിച്ചെണ്ണ ഉൾപ്പെട്ടത്.പട്ടിക വർഗ വികസന വകുപ്പിൻ്റെ നേതൃത്വത്തിലായിരുന്നു ഭക്ഷ്യ കിറ്റ് വിതരണം.സർക്കാർ നിരോധിച്ച കേര സുഗന്ധി എന്ന പേരിലുള്ള വെളിച്ചെണ്ണയാണ് മറ്റ് ഭക്ഷ്യ വസ്തുൾക്കൊപ്പം കിറ്റിൽ ഉൾപ്പെടുത്തിയത്.
വെളിച്ചെണ്ണ വിതരണ ഏജൻസി ഉടമയായ ഇടുക്കി ചെറുതോണി സ്വദേശി പി.എ ഷിജാസിനെതിരെയാണ് ശിക്ഷാ നടപടി.ഇടുക്കി സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ് പിഴ ചുമത്തിക്കൊണ്ടുള്ള ഉത്തരവിട്ടത്.മായം കലർന്ന വെളിച്ചെണ്ണ ഉപയോഗിച്ച നിരവധിയാളുകൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.