ചിന്നക്കനാലിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് ഡീൻ കുര്യാക്കോസ്

Sep 3, 2024 - 06:27
 0
ചിന്നക്കനാലിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് ഡീൻ കുര്യാക്കോസ്
This is the title of the web page

റിസർവ് ഫോറസ്റ്റ് പ്രഖ്യാപിച്ചുകൊണ്ട് ചിന്നക്കനാൽ മേഖലയിൽ വനമേഖല കൂട്ടിയെടുക്കുവാൻ ഡിപ്പാർട്ട്മെന്റ്റും സംസ്ഥാന സർക്കാരും ശ്രമിക്കുകയാണെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ചിന്നക്കനാൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ ശല്യം കേരളത്തിൽ തന്നെ അതിരൂക്ഷമായ പ്രദേശമാണ് ചിന്നക്കനാൽ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സാധാരണ ജനങ്ങൾക്ക് ജീവിക്കുവാൻ കഴിയാത്ത സാഹചര്യമാണ് മേഖലയിലുള്ളത്. സർക്കാർ സംവിധാനത്തിൽ നിന്നും വേണ്ടത്ര പ്രതിരോധ പ്രവർത്തനങ്ങൾ ഉണ്ടാകുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചിന്നക്കനാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം സംഘടിപ്പിച്ചത്.

മണ്ഡലം പ്രസിഡന്റ് ടി. ആഷിക് ഐഎൻടിയുസി റീജിയണൽ പ്രസിഡന്റ് ഡി.കെ കുമാർ ബ്ലോക്ക് പ്രസിഡന്റ് ആൻഡ്രൂസ് ഡിസിസി അംഗം ചെല്ലപ്പാണ്ടി ബ്ലോക്ക് വൈസ് പ്രസിഡന്റ് മുരുകപാണ്ടി,ബ്ലോക്ക് സെക്രട്ടറി പി വേൽമണി തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow