സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച ചെറുതോണിയില്‍

സഹകരണ ആശുപത്രി സംഘടിപ്പിക്കുന്ന സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച ചെറുതോണിയില്‍ നടക്കും. ചെറുതോണി പുതിയ ബസ്റ്റാന്‍റില്‍ രാവിലെ 9 മുതല്‍ 1 മണി വരെയാണ് ക്യാമ്പ്. രോഗനിര്‍ണ്ണയവും ചികിത്സയും നല്‍കുന്നതോടൊപ്പം സൗജന്യമായി മരുന്നുകളും നല്കും. അസ്ഥിരോഗ വിഭാഗം, ഗൈനക്കോളജി ജനറല്‍ മെഡിസിന്‍, ഈഎന്‍ടി,പീഡിയാട്രിക്,ജനറല്‍ സര്‍ജറി, പള്‍മണോളജി, സൈക്കോളജി വിഭാഗങ്ങളില്‍ പ്രഗദ്ഭരായ ഡോക്ടര്‍ പങ്കെടുക്കും.
പ്രാഥമിക ലാബ്ടെസ്റ്റുകളും ഫിസിയോതെറാപ്പിയും ക്യാമ്പില്‍ ലഭിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും . സഹകരണ ആശുപത്രി ഫൗണ്ടര്‍ ആന്‍റ് ഡയറക്ടര്‍ സി.വി വര്‍ഗീസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോര്‍ജ്ജ്പോള്‍ ജില്ലാ പഞ്ചായത്തംഗം അംഗം കെ.ജി സത്യന്‍ സഹകരണ ആശുപത്രി സൂപ്രണ്ട് ഡോ.ജോസന്‍വര്‍ഗീസ് സഹകരണ ആശുപത്രി പ്രസിഡന്റ് കെ യു ബിനു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിവയവര്‍ പങ്കെടുക്കും.ബുക്കിംഗിന് നീതി മെഡിക്കല്‍ സ്റ്റോര്‍ ചെറുതോണി : 8075569911, സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് ചെറുതോണി: 04862236688