ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് കോണ്‍ഗ്രസ്സ് തീരുമാനപ്രകാരം സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ്

കോണ്‍ഗ്രസ്സിന്‍റെ നേതൃതലത്തിലുളള തീരുമാനത്തിന്‍റെയും ഗൂഡാലോചനയുടേയും അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.വരാന്‍ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിന്‍ കണ്ടാണ് തങ്ങള്‍ക്ക് ഭരണം ഇല്ലാത്ത പഞ്ചായത്തുകളില്‍ കടന്നുകയറി ഉദ്യേഗസ്ഥരെ ആക്രമിച്ച് വരുതിക്ക് വരുത്താന്‍ നോക്കുന്നത്.
വാത്തിക്കുടി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോണ്‍ഗ്രസ്സ് നേതാവ് നടത്തിയ അക്രമണവും മര്‍ദ്ദനവും ഇതിന്‍റെ ഭാഗമാണ്. കോണ്‍ഗ്രസ്സിന്‍റെ ക്യാമ്പുകളില്‍ ചര്‍ച്ചചെയ്ത് താഴെത്തട്ടില്‍ നടപ്പാക്കാന്‍ അണികളോട് നിര്‍ദേശിക്കുന്ന രീതിയാണ് അവലംബിക്കുന്നത്. നിയമപരമായി ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ക്ക് വേണ്ടി പഞ്ചായത്ത് ഓഫീസില്‍ എത്തി ബഹളം വയ്ക്കുകയും സംഘര്‍ഷം സൃഷ്ടിച്ച് ജനങ്ങളെ പരിഭ്രാന്തിയിലാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനാകുമോ എന്ന പരീക്ഷണവുമാണ് കോണഗ്രസ്സ് നടത്തുന്നത്.
ഉദ്യോഗസ്ഥര്‍ക്ക് നിയമപരമായും നിര്‍ഭയമായും ജോലി ചെയ്യുന്നതിന് അവസരം സൃഷ്ടിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരുമെന്നും അക്രമം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ഒറ്റപ്പെടുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്സിന്‍റെ നീക്കങ്ങളില്‍ അകപ്പെട്ട് പോകാതെ ശ്രദ്ധിക്കണമെന്നും ഇടതുപക്ഷ പ്രവര്‍ത്തകര്‍ പൂര്‍ണ്ണ സംയമനം പാലിക്കണമെന്നും ഒരുവിധത്തിലുമുളള പ്രകോപനങ്ങളിലും ഉള്‍പ്പെടാതെ പൂര്‍ണ്ണമായ ജാഗ്രത പുലര്‍ത്തണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് പറഞ്ഞു.