സിപിഐ മേഖല റിപ്പോര്‍ട്ടിങ്ങ് മൂന്നിടങ്ങളിൽ

Aug 23, 2024 - 13:53
 0
സിപിഐ മേഖല  റിപ്പോര്‍ട്ടിങ്ങ്
മൂന്നിടങ്ങളിൽ
This is the title of the web page

സിപിഐ നാഷ്ണല്‍ കൗണ്‍സിലിന്റേയും സംസ്ഥാന കൗണ്‍സിലിന്റേയും തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടി നെടുങ്കണ്ടം, പീരുമേട്, തൊടുപുഴ എന്നിവിടങ്ങളിൽ മേഖല യോഗങ്ങൾ നടക്കും. സംസ്ഥാന - ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, മണ്ഡലം കമ്മറ്റി മെമ്പര്‍മാര്‍, ലോക്കല്‍ കമ്മറ്റിയംഗങ്ങള്‍. ബ്രാഞ്ച് സെക്രട്ടറിമാര്‍ എന്നിവർ അതത് മേഖല യോഗങ്ങളിൽ പങ്കെടുക്കണമെന്ന് ജില്ല സെക്രട്ടറി കെ സലിംകുമാർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഉടുമ്പൻചോല, ശാന്തൻപാറ, കട്ടപ്പന, അടിമാലി, ഇടുക്കി മണ്ഡലം കമ്മറ്റികളുടെ യോഗം 27ന് രാവിലെ 10ന് നെടുങ്കണ്ടം എസ്എൻഡിപി ഹാളില്‍ സിപിഐ ദേശീയ എക്ലികുട്ടീവ് അംഗം അഡ്വ. പി സന്തോഷ് കുമാര്‍ എം പി ഉദ്ഘാടനം ചെയ്യും. കെ കെ അഷ്റഫ്, കെ സലിംകുമാര്‍, വി കെ ധനപാല്‍, ജയമധു, പ്രിൻസ് മാത്യു, എം കെ പ്രിയൻ, സി യു ജോയി, വി ആര്‍ ശശി, കെ എം ഷാജി, കെ സി ആലീസ്, കെ ജി ഓമനകുട്ടൻ, ജോസഫ് കടവൻ, എന്നിവര്‍ പങ്കെടുക്കും.

പീരുമേട്, ഏലപ്പാറ മേഖല റിപ്പോര്‍ട്ടിങ്ങ് 29ന് രാവിലെ 10ന് പീരുമേട് എസ്എംഎസ് ഹാളില്‍ സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീര്‍ എംപി ഉദ്ഘാടനം ചെയ്യും. കെ കെ അഷ്റഫ്, കെ സലീംകുമാര്‍, ജോസ് ഫിലിപ്പ്, വാഴൂര്‍ സോമൻ എംഎല്‍എ, ഇഎസ് ബിജിമോള്‍, പി മുത്തുപാണ്ടി, വി കെ ബാബുകുട്ടി, ജെയിംസ് റ്റി അമ്പാട്ട് എന്നിവര്‍ പങ്കെടുക്കും.

തൊടുപുഴ, മൂലമറ്റം മേഖല റിപ്പോര്‍ട്ടിങ്ങ് സെപ്തംബര്‍ 1ന് രാവിലെ 10ന് തൊടുപുഴ ചിന്ന ആഡിറ്റോറിയത്തില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷ്റഫ് ഉദ്ഘാടനം ചെയ്യും. കെ സലീംകുമാര്‍, കെ കെ ശിവരാമൻ, പ്രിൻസ് മാത്യു, വി ആര്‍ പ്രമോദ്, സുനില്‍ സെബാസ്റ്റ്യൻ എന്നിവര്‍ പങ്കെടുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow