ഹെഡ് ലോഡ് ആൻഡ് ടിമ്പർ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു 20 ഏക്കർ യൂണിറ്റിന്റെ നേതൃത്വത്തിൽ വയനാടിനായി സമാഹരിച്ച തുക കൈമാറി

വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ഒരു ഗ്രാമത്തെ കൈപിടിച്ചുയർത്താൻ ഹെഡ് ലോട്ട് ആൻഡ് ടിമ്പർ വർക്കേഴ്സ് യൂണിയൻ സിഐടിയു 20 ഏക്കർ യൂണിറ്റിലെ 9 തൊഴിലാളികളാണ് അവരുടെ വരുമാനം നീക്കിവെച്ചത്. ചെറിയവരുമാനത്തിൽ ഉപജീവനം നടത്തുന്ന ഇവർ ഒരാഴ്ചത്തെ വരുമാനം നീക്കിവെച്ച് സമാഹാരിച്ച 25,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. സിപിഐഎം ഏരിയ സെക്രട്ടറി വി ആർ സജി തുക ഏറ്റുവാങ്ങി രസീത് കൈമാറി . യൂണിറ്റ് കൺവീനർ വി സി സിബി , എസ് അനീഷ്, എസ് സനു,എ അനിൽ, വിനു തോമസ്, ദീപു മോൻ ഗോപി, ശാരോൺ ജോയ് എന്നിവർ നേതൃത്വം വഹിച്ചു.