വയനാടിന്റെ പുനരധിവാസത്തിന്റെ ഭാഗമായി വീടുകള്‍ നിര്‍മിക്കാന്‍ തുക കണ്ടെത്തുന്നതിനായി ഡിവൈഎഫ്‌ഐ നടത്തിവരുന്ന ബിരിയാണി ചലഞ്ച് പൊതുജനം ഏറ്റെടുത്തു

വെള്ളിയാഴ്ച രാവിലെ മുതല്‍ കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലും ബിരിയാണി വിതരണം ആരംഭിച്ചു.ധനസമാഹരണത്തിനായി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഡിവൈഎഫ്ഐ നടത്തുന്നത് മാതൃകാപരമായ പ്രവർത്തനങ്ങളാണെന്ന് ജല വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റ്യൻ പറഞ്ഞു.
പാഴ്‌വസ്തുക്കള്‍ ശേഖരിച്ചും ചക്കകള്‍ വിളവെടുത്തും വിറ്റാണ് തുക കണ്ടെത്തുന്നത്. ഡിവൈഎഫ്‌ഐയുടെ ഉദ്യമത്തിന് പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ബിരിയാണി ചലഞ്ചിന് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ഫൈസല്‍ ജാഫര്‍, പ്രസിഡന്റ് ജോബി എബ്രഹാം, നേതാക്കളായ ടോമി ജോര്‍ജ്, കെ പി സുമോദ്, പൊന്നമ്മ സുഗതന്‍, നിയാബ് അബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.