കൊൽക്കത്തയിലെ യുവ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കട്ടപ്പനയിൽ പ്രതിഷേധ ദീപം തെളിയിച്ചു

പി എസ് സി എംപ്ലോയീസ് യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കട്ടപ്പന പി എസ് സി ഓഫീസ് പരിസരത്താണ് പ്രതിഷേധവും ദീപം തെളിയിക്കലും നടന്നത്.പി എസ് സി ജില്ല ഓഫീസർ ഷാജി കച്ചുമ്പ്രോൻ ദീപം തെളിയിച്ചു.ജില്ലാ പ്രസിഡൻ്റ് ദിവ്യ പി.ഡി അധ്യക്ഷയായിരുന്നു.യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സിജെ ജോൺസൺ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെകട്ടറി സുജിതാ കൃഷ്ണൻ, വനിത കൺവീനർ ആതിര നായർ എന്നിവർ സംസാരിച്ചു. പി എസ് സി എംപ്ലോയീസ് യൂണിയൻ അംഗങ്ങളായ നിരവധി പേർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.