മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ മനുഷ്യജീവന് പ്രാധാന്യം നൽകണമെന്ന് മലങ്കര കാത്തലിക് അസോസിയേഷൻ (എം.സി.എ) കുമളി മേഖല നേതൃയോഗം

മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ മനുഷ്യജീവന് പ്രാധാന്യം നൽകണമെന്ന് മലങ്കര കാത്തലിക് അസോസിയേൻ (എം.സി.എ) കുമളി മേഖല നേതൃയോഗം ആവശ്യപ്പെട്ടു. കേരളത്തിലെ ലക്ഷകണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയായ ഡാം ഡീ കമ്മീഷൻ ചെയ്യണം അതോടൊപ്പം തമിഴ് ജനതക്ക് ജലവും ലഭ്യമാക്കണം ഇതിനായി ഇരു സർക്കാരുകളും വിവേകത്തോടെ പ്രവർത്തിക്കണം.
എല്ലായിടത്തും ജനങ്ങളുടെ ജീവന് വില കൽപിക്കണമെന്നും നേതൃയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മേഖലയുടെ യൂണിറ്റ് പ്രതിനിധികളുടെ യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. വിഷയത്തിൽ വരും ദിവസങ്ങളിൽ ഇരു സംസ്ഥാനങ്ങളിലെയും സർക്കാരുകളെ ആശങ്ക അറിയിക്കാനും തീരുമാനിച്ചു. വയനാട് ദുരിത മേഖലക്ക്അതിരൂപത എം.സി.എ നേതൃത്വം നൽകുന്ന ദുരിതാശ്വാസ നിധിയിലേക്ക് മേഖലയിൽ നിന്നും സ്വരൂപിച്ച തുക അതിരൂപതാ സമിതിക്ക് കൈമാറി.
നേതൃയോഗത്തിൽ പ്രസിഡൻ്റ് ജോമോൻ താന്നിക്കൽ അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല അതിരൂപത വികാരി ജനറാൾ മോൺ.വർഗീസ് മരുതൂർ ഉദ്ഘാടനം നിർവ്വഹിച്ചു. അതിരൂപത പ്രസിഡന്റ് ഷിബു മാത്യു ചുങ്കത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായ ഫാ.ബഞ്ചമിൻ വാഴയിൽ, അനീഷ് കുറ്റിയിൽ, റോമി വെള്ളാമേൽ, ഫാ.റോണി ചാങ്ങയിൽ, മോൻസി ബേബി, അനിൻ വലിയപറമ്പിൽ, റോയി മധുരത്തിൽ, ആൻസി ബിജു, സിനി സുമേഷ്, ജോജി വിഴലിൽ, ബെന്നി സ്‌ക്കറിയ, ബിജു തച്ചിരിക്കൽ, ജോബി പുല്ലാനിമണ്ണിൽ, ലാലി അനി എന്നിവർ പ്രസംഗിച്ചു.