കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയെ തുടർന്ന് പീരുമേട് പള്ളിക്കുന്ന് പോത്തുപാറയിൽ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് വീടിന് കേടുപാടുകൾ സംഭവിച്ചു

കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയെ തുടർന്ന് പീരുമേട് പള്ളിക്കുന്ന് പോത്തുപാറയിൽ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. പോത്തുപാറ തോണിപ്പറമ്പിൽ ജാൻസിയുടെ വീടിന്റെ പിറകുവശത്തെ മൺ തിട്ടയാണ് ഇടിഞ്ഞു വീണത്.കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ മേഖലയിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത് .
ഈ മഴയെ തുടർന്നാണ് ഇന്ന് പുലർച്ചെ പോത്തുപാറ തോണിപ്പറമ്പിൽ ജാൻസിയുടെ വീടിൻെറ പിൻവശത്തെ മൺതിട്ട ഇടിഞ്ഞുവീണത് .സംഭവം നടക്കുമ്പോൾ ഇവർ വീട്ടിൽ ഇല്ലായിരുന്നു. സമീപത്തെ വീട്ടുകാർ ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയപ്പോഴാണ് മൺതിട്ട ഇടിഞ്ഞത് അറിയുന്നത്. വീടിൻെറ മുകൾ വശത്തുകൂടി കടന്നുപോകുന്ന റോഡുമായി ബന്ധപ്പെട്ടിരിക്കുന്ന ഭാഗത്തെ തിട്ടയാണ് ഇടിഞ്ഞു വീണത് .
ശക്തമായ മഴയിൽ റോഡിൽ വെള്ളക്കെട്ട് ഉണ്ടായതാവാം മൺതിട്ട ഇടിയാൻ കാരണമെന്നാണ് നിഗമനം.നിലവിൽ ഈ വീട് അപകടാവസ്ഥയിലാണ്.മണ്ണിടിഞ്ഞ ഭാഗത്ത് കൂടി ഒഴുകിയെത്തുന്ന വെള്ളം വീടിന് ഉള്ളിലൂടെയാണ് ഇപ്പോൾ പുറത്തേക്ക് ഒഴുകുന്നത് . മണ്ണ് ഇവിടെ നിന്നും മാറ്റിയാൽ മാത്രമേ വീടിന് ഉണ്ടായ നാശനഷ്ടത്തിൻ്റെ വ്യാപ്തി
വ്യക്തമാകു. അടിയന്തര സാഹചര്യം മനസ്സിലാക്കി ഈ കുടുംബത്തെ പീരുമേട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇവിടെ നിന്നും മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. അപകട ഭീഷണി മുന്നിൽ കണ്ട് സമീപത്തെ വീട്ടുകാരോടും മാറി താമസിക്കാൻ നിർദ്ദേശിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ ദിനേശൻ, ഗ്രാമപഞ്ചായത്ത് അംഗം ശാന്തി രമേശ്,വില്ലേജ് ഓഫീസർ തുടങ്ങിയവർ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.