വണ്ടിപ്പെരിയാറിൽ ജീപ്പ് മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു

വണ്ടിപ്പെരിയാറിൽ ജീപ്പ് മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു. രാജമുടി എസ്റ്റേറ്റിലെ താമസക്കാരനായ ജനാർദ്ദനൻ (40) ആണ് മരിച്ചത്. ബുധനാഴ്‌ച രാത്രി 9 ഓടെയാണ് അപകടം. സമീപത്തെ ഒരു വീട്ടിലേക്കു ആവശ്യമായ കട്ടള ഇറക്കിയ ശേഷം തിരികെ വരുന്നവഴിക്കാണ് അപകടം സംഭവിച്ചത്.
തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടവിവിരം നാട്ടുകാരറിയുന്നത്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ ദൈവകനി, മക്കൾ, പ്രവീൺ, അജയ്.