വണ്ടിപ്പെരിയാർ മൂങ്കലാർ രണ്ടാം ഡിവിഷനിൽ മഴവിൽ സ്വയം സഹായ സംഘത്തിൽ നിന്നും വയനാട് ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

വണ്ടിപ്പെരിയാർ മൂങ്കലാറിൽ 24 വർഷമായി പ്രവർത്തിച്ചു വരുന്ന മഴവിൽ സ്വയം സഹായ സംഘത്തിലെ 13 അംഗങ്ങളാണ് തങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായവുമായി കളക്ടറെ സമീപിച്ചത്. മഴവിൽ സ്വയം സഹായ സംഗത്തിന്റെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ മറ്റ് കൂട്ടായ്മകൾ മാതൃകയാക്കണമെന്ന് ജില്ലാ കളക്ടർ വി. വിഘ്നേശ്വരി പറഞ്ഞു.
രോഗബാധിതരായവർക്കും വിദ്യാർത്ഥികൾക്കും തോട്ടം തൊഴിലാളികൾ ഉൾപ്പെട്ട മഴവിൽ സ്വയം സഹായ സംഘം നിരവധി സഹായങ്ങളാണ് ചെയ്തിരിക്കുന്നത്.സംഘം പ്രസിഡന്റ് റിത്ത സെൽ വി, സെക്രട്ടറി കല വെള്ള ദുരൈ, ട്രഷറർ സരസ്വതി ദിനേശ്.,ജയറാണി ബാലസുബ്രമണ്യൻ, രാധാ സെൽവി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കളക്ടർക്ക് ദുരിതാശ്വാസ സഹായം കൈമാറിയത്.