ഹരിത കേരളം മിഷൻ മാതൃക പഞ്ചായത്തായ ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കണ്ടുപഠിക്കുന്നതിനായി പഠനയാത്ര നടത്തി വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്

ഹരിത കേരളം മിഷൻ മാതൃക പഞ്ചായത്തായ ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കണ്ടുപഠിക്കുന്നതിനായി പഠനയാത്ര നടത്തി വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്.സംസ്ഥാനത്ത് തന്നെ ഏറെ ശ്രെദ്ധനേടുന്ന ഹരിത കർമ്മ സേനയും, മികച്ച മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കാഴ്ച്ച വെക്കുന്ന പഞ്ചയാത്തും, ഹരിത കേരളം മിഷന്റെ മാതൃക പൈലറ്റ് പഞ്ചായത്ത് കൂടിയാണ് ഇരട്ടയാർ.
ഇരട്ടയാറിലെ ആധുനിക എം ആർ എഫ്, മോഡൽ ചില്ല് മാലിന്യ കേന്ദ്രം, ജൈവമാലിന്യ സംസ്കരണ പ്ലാന്റ്, ഹരിത കർമ്മ സേന പ്രവർത്തനങ്ങൾ അടക്കമുള്ള മാതൃക മാലിന്യസംസ്കരണ സംവിധാനങ്ങളാണ് വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, ഭരണസമിതി മെമ്പർമാരും, ഉദ്യോഗസ്ഥരും, ഹരിത കർമ്മ സേന അംഗങ്ങളും സന്ദർശനം നടത്തിയത്.
ഇരട്ടയാറിലെ വിജയഗാഥാ കാണുന്നതിനും പഠിക്കുന്നതിനും മാതൃകയാക്കുന്നതിനുമാണ് വണ്ണപ്പുറം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഠന യാത്ര നടത്തുകയും മാതൃക പദ്ധതികൾ കണ്ടു മാനസിലാക്കുകയും ചെയ്യ്തത്.കൂടാതെ സംസ്ഥാന സർക്കാറിൽ നിന്നും മറ്റു തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും വരും ദിവസങ്ങളിൽ ഇരട്ടയാർ സന്ദർശനം നടത്തും.