ഉപ്പുതറ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷകളിൽ ഫസ്റ്റ് എയ്ഡ് ബോക്സ് സ്ഥാപിച്ചു

പൊതുഗതാഗത രംഗത്തെ നിർണ്ണായകമായ സാന്നിദ്ധ്യമായ ഓട്ടോറിക്ഷകളിൽ ഫസ്റ്റ് എയ്ഡ് ബോക്സ് സ്ഥാപിച്ചു ഉപ്പുതറ ലയൺസ് ക്ലബ്ബ് ലയൺസ് ഡിസ്ട്രിക്ട് 318C യുടെ ഈ വർഷത്തെ പ്രധാന പദ്ധതികളിൽ ഒന്നാണ് ഓട്ടോറിക്ഷകളിൽ സ്ഥാപിക്കുന്ന ഫസ്റ്റ് എയ്ഡ് ബോക്സുകൾ. ഉന്നത ഗുണനിലവാരം ഉള്ള ഫസ്റ്റ് എയ്ഡ് ബോക്സ് ആണ് ഈ പദ്ധതിയുടെ ഭാഗമായി ഓട്ടോറിക്ഷകളിൽ സ്ഥാപിക്കുന്നത്.
അത്യാവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന മരുന്നുകൾ ഉൾപ്പെടെയാണ് ഈ ബോക്സുകൾ ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്.പരിപാടിയുടെ ഉദ്ഘാടനം ഉപ്പുതറ പോലീസ് സ്റ്റേഷൻ എസ്. എച്ച്. ഒ ജോയ് മാത്യു നിർവ്വഹിച്ചു.ഉപ്പുതറ ലയൺസ് ക്ലബ് പ്രസിഡന്റ് സജിൻ സ്കറിയ പരിപാടിയിൽ അധ്യക്ഷൻ ആയിരുന്നു.
സെക്രട്ടറി വി.ജെ തോമസ്, രതീഷ് പി.ആർ, പ്രവീൺ കെ. മോഹൻ, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഭാരവാഹി അജേഷ് പൊട്ടംപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.ലയൺസ് ക്ലബ് ഭാരവാഹികളായ ലാൽ എബ്രാഹം, ബാബു മാത്യു കോഴിക്കോട്ടു, എം.എ സുനിൽ, ജോസി ആരൂച്ചേരിൽ, റെജികുമാർ പി.ജെ, താജ് സെയ്ദ്, സോജൻ ജോസഫ്, സണ്ണി പാറയിൽ, തുടങ്ങിയവർ നൽകി.