കാലങ്ങൾക്ക് മുൻപേ അണഞ്ഞുപോയിട്ടും അണയാത്ത ദീപമായി ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന ജനനേതാവാണ് രാജീവ് ഗാന്ധിയെന്ന് എ. ഐ. സി സി അംഗം അഡ്വ :ഇ. എം. അഗസ്തി

രാജീവ് ഗാന്ധിയുടെ എൻപതാം ജന്മദിത്തൊടാനുബന്ധിച്ചുള്ള സദ്ഭാവനാ ദിനത്തിന്റെ ഭാഗമായി കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയോടും വിഘടനവാദത്തോടും സന്ധി ചെയ്യാത്ത നിലപാട് സ്വീകരിച്ചത് കൊണ്ടാണ് ചെറിയ പ്രായത്തിൽ അദ്ദേഹത്തിന് സ്വന്തം ജീവൻ ബലിയർപ്പിക്കേണ്ടി വന്നതെന്നും, വർഗീയത പച്ചക്ക് നടമാടുന്ന ഈ കാലഘട്ടത്തിൽ രാജീവ് ഗാന്ധിയെപോലുള്ള ഒരു ഭരണാധികാരിയുടെ അഭാവം ഇന്ത്യ മാനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിൽ രക്തദാനം നടത്തിയാണ് കോൺഗ്രസ് പ്രവർത്തകർ സദ്ഭാവനാ ദിനം ആചരിച്ചത്. ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി,,സിജു ചക്കുംമൂട്ടിൽ, ഷാജി വെള്ളംമാക്കൽ, ജോസ് മുത്തനാട്ട്, എ. എം. സന്തോഷ്, ജോസ് ആനക്കാല്ലിൽ, കെ. എസ്. സജീവ്, ഷാജൻ എബ്രഹാം, പി. എസ്. മേരിദാസൻ, കെ. ഡി. രാധാകൃഷ്ണൻ, ഹോസ്പിറ്റൽ പി ആർ ഒ കിരൺ ജോർജ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.
നഗരസഭ ചെയർപേഴ്സൻ ബീന ടോമി, ഷിബു പുത്തൻപുരക്കൽ, ഷാജി പൊട്ടനാനി, റോയി തയ്യിൽ, മോഹിത് മണ്ണാനാൽ എന്നിവർക്കൊപ്പം കെ എസ് യൂ പ്രവർത്തകയായ അപർണ്ണ റെജിയും, പിതാവ് പി. ആർ. റെജിയും രക്തം ദാനം ചെയ്തു മാതൃകയായി.