ശ്രീനാരായണ ഗുരുദേവന്റെ 170 -ാം മത് ജയന്തി ആഘോഷം SNDP ഇടുക്കി യൂണിയൻ ആസ്ഥാനത്ത് നടന്നു

ശ്രീ നാരായണ ഗുരുദേവൻ്റെ 170-ാo മത് ജയന്തി ആഘോഷം SNDP ഇടുക്കി യൂണിയൻ ആസ്ഥാനത്ത് നടന്നു.വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തല ത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ആണ് യൂണിയൻ കിഴിൽ ഉള്ള 19ശാഖാ കേന്ദ്രങ്ങളി ജയന്തി ദിനം ആഘോഷിച്ചത്.ശാഖ കേന്ദ്രങ്ങളിൽ രാവിലെ ഗുരുപൂജയോടെ ആരംഭിച്ച ചടങ്ങുകൾ ഗുരുപുഷ്പാഞ്ജലി, സമൂഹ പ്രർത്ഥന, ജയന്തി സമ്മേളനം, സമൂഹസദ്യ എന്നിവയോടെ സമാപിക്കും.
ഇടുക്കിയൂണിയൻ ആസ്ഥാനത്ത് യൂണിയൻ പ്രസിഡൻ്റ് P രാജൻ പതാക ഉയർത്തി ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.SNDP ഇടുക്കി യൂണിയൻ പ്രസിഡൻ്റ് സുരേഷ് കോട്ടയ്ക്കകത്ത് ജയന്തി സന്ദേശം നൽകി.പരിപാടികൾക്ക് യൂണിയൻ കൗൺസിലർ മനേഷ് കുടിയ്ക്കയത്ത്, യൂത്ത്മൂവൻ്റ് യൂണിയൻ സെക്രട്ടറി ജോമോൻ കണിയാംകുടി വനിത സംഘം പ്രസിഡൻ്റ് പ്രീത ബിജു,അഖിൽ സാബു പാടയ്ക്കൻ,ജലജ ബാബു, എന്നിവർ നേതൃത്വം നൽകി.