ലോകത്തിനു മുൻപിൽ ഇന്ത്യൻ പതാക ഉയർത്തി രാജ്യത്തിന് അഭിമാനമായി മാറിയ ഇടുക്കി എൻ ആർ സിറ്റി സ്വദേശിനി നിവേദ്യ എൽ നായർക്ക് ജന്മനാട്ടിൽ സ്വികരണം നൽകി

Aug 20, 2024 - 07:25
 0
ലോകത്തിനു മുൻപിൽ ഇന്ത്യൻ പതാക ഉയർത്തി രാജ്യത്തിന് അഭിമാനമായി മാറിയ ഇടുക്കി എൻ ആർ സിറ്റി  സ്വദേശിനി നിവേദ്യ എൽ നായർക്ക് ജന്മനാട്ടിൽ  സ്വികരണം നൽകി
This is the title of the web page

പ്രീജാ ശ്രീധരനും, കെ എം ബീന മോളെയും പോലുള്ള ഒളിമ്പ്യൻമാരെയും. നിരവധി ദേശീയ അന്തർദേശീയ കായിക താരങ്ങളെയും സംഭാവന ചെയ്ത ജില്ലയാണ് ഇടുക്കി. മാറുന്ന കാലത്തിനനുസരിച്ചുള്ള പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങൾ സംഭാവന ചെയ്ത് വളർന്നുവരുന്ന താരങ്ങളും നിരവധിയാണ്. അതിൽ ഒരാളാണ് രാജാക്കാട് എൻ ആർ സിറ്റി വടക്കേൽ രതീഷ് - ദീപ ദമ്പതികളുടെ മകൾ നിവേദ്യ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ന്യൂസിലാൻഡിൽ നടന്ന ജൂനിയർ കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിൽ ഫെൻസിംഗ് വിഭാഗത്തിലാണ് നിവേദ്യ വെങ്കലമടൽ നേടിയത്.ടീമിനത്തിൽ വെള്ളിമെടലും ഇന്ത്യ സ്വന്തമാക്കി. ഇടുക്കിയുടെ മിടുക്കി രാജ്യത്തിന് അഭിമാനകരമായ നേട്ടം കൈവരിച്ചതിന്റെ സന്തോഷത്തിലാണ് രാജാക്കാട് എന്ന കുടിയേറ്റഗ്രാമം ഇതിന്റെ ഭാഗമായിട്ടാണ് ജന്മനാട്ടിൽ തിരികെ എത്തിയ നിവേദ്യക്ക് പ്രൗഢഗംഭീരമായ സ്വികരണം ഒരുക്കിയത്.

 എൻ എസ്‌ എസ്‌ രാജാക്കാട് കരയോഗത്തിന്റെ നേതൃത്വത്തിലാണ് സ്വികരണം നൽകിയത് വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വികരണം നൽകിയത്.കരയോഗം ഓഫിസ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ പൊന്നാട അണിയിച്ചു മൊമെന്റോയും ക്യാഷ് അവാർഡും നൽകിയും കായിക താരത്തെ ആദരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്വികരണത്തിനു നിവേദ്യ എല്ലാവരോടും നന്ദി അറിയിച്ചു.കരയോഗം പ്രസിഡന്റ് പി മുരളീധരൻനായർ ,എൻ എസ്‌ എസ്‌ ഹൈറേഞ്ച് യുണിയൻ കോഡിനേറ്റർ അനിൽകുമാർ മഠത്തിനകത്ത്,വൈസ് പ്രസിഡന്റ് കെ സുനിൽ,ട്രഷറർ കെ പി രാജഗോപാൽ,രഘുനാഥൻ നായർ,രാധാമണി പുഷ്പ്പാകരൻ,ഓമന ബാബുലാൽ,ശിവ പ്രിയ തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow