മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അലംഭാവം അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫസർ എം ജെ ജേക്കബ്

കേരളത്തിലെ ലക്ഷക്കണക്കിന് മനുഷ്യ ജീവന് ഭീഷണിയായ മുല്ലപ്പെരിയാർ അണക്കെട്ട് പുതുക്കി പണിയണമെന്ന ആവശ്യത്തിന് അണക്കെട്ട് പോലെ തന്നെ പഴക്കമുണ്ട്.കേരളത്തിന് ജീവൻ തമിഴ്നാടിന് ജലം എന്നതിന് തർക്കമില്ല.ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരും, സുപ്രിം കോടതിയും കാര്യക്ഷമമായി ഇടപ്പെടണമെന്നും പ്രൊഫസർ എം ജെ ജേക്കബ് പറഞ്ഞു.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ ഓഗസ്റ്റ് 20 ന് രാവിലെ 10 മുതൽ ഉപ്പുതറയിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കും. ഇതിൻ്റെ ഭാഗമായി കട്ടപ്പനയിൽ നടന്ന ആലോചനയോഗത്തിൽ കട്ടപ്പന മണ്ഡലം പ്രസിഡന്റ് ജോയി കുടക്കച്ചിറ അദ്ധ്യക്ഷത വഹിച്ചു.ഉന്നതധികാര സമിതിയംഗം അഡ്വ: തോമസ് പെരുമന ,കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസി ഡന്റ് ജോയി കൊച്ചുകരോട്ട്, ഫിലിപ്പ് മലയാറ്റ്, കൗൺസിലർമാരായ ജൂലി റോയി ,സോണിയ ജെയ്ബി തുടങ്ങി നിരവധിപ്പേർ പങ്കെടുത്തു.