മുല്ലപ്പെരിയാർ വിഷയത്തിൽ സത്വര നടപടി ഉണ്ടാകണം;ഇടുക്കി രൂപത

Aug 19, 2024 - 01:31
 0
മുല്ലപ്പെരിയാർ വിഷയത്തിൽ സത്വര നടപടി ഉണ്ടാകണം;ഇടുക്കി രൂപത
This is the title of the web page

മുല്ലപ്പെരിയാർ ഉണർത്തുന്ന ഭീതിയുടെ നിഴലിലാണ് ഇപ്പോൾ കേരള സമൂഹം. 50-60 വർഷങ്ങൾ മാത്രം ആയുസ്സുള്ള ഒരു ഡാമിന്റെ ചുവട്ടിൽ 130 വർഷങ്ങൾ കഴിഞ്ഞിട്ടും അത് സുരക്ഷിതമാണ് എന്ന് വിശ്വസിക്കാൻ നിർബന്ധിക്കപ്പെടുന്ന ഗതികേടിലാണ് ഇവിടെയുള്ള ജനത. 1886 ലെ മുല്ലപ്പെരിയാർ പാട്ട കരാർ അടിമുടി ചതിയുടെയും വഞ്ചനയുടെയും കഥയാണ് പറഞ്ഞുതരുന്നത്. എന്നിരുന്നാൽ പോലും ഇന്നത്തെ വിഷയം കാലപ്പഴക്കം സംഭവിച്ച ഈ ഡാമിന് പകരം പുതിയ ഡാം നിർമ്മിക്കുക എന്നതാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഡാം കാലഹരണപ്പെട്ടുവെന്നും അപകടാവസ്ഥയിലാണെന്നും പറഞ്ഞത് ഔദ്യോഗിക കേന്ദ്രങ്ങളാണ്. 2011ലെ യുഎൻ റിപ്പോർട്ടിൽ ഈ ഡാം കാലപ്പഴക്കം സംഭവിച്ചതായതിനാൽ പുതിയ ഡാം നിർമ്മിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ ജീവന് ഭീഷണിയാണ് ഈ ഡാം എന്ന് പറഞ്ഞുവെക്കുന്നു. ജനത്തിനു മുമ്പിലേക്ക് ഈ ആശങ്കകൾ പങ്കുവെച്ചത് ഔദ്യോഗിക കേന്ദ്രങ്ങളാണ്.

എന്നിട്ടും ജനം ആശങ്കപ്പെടേണ്ട, ആശങ്കാജനകമായ വാർത്തകൾ പ്രചരിപ്പിക്കരുത് എന്നു പറഞ്ഞ് ആളുകളെ പറ്റിക്കുന്ന രാഷ്ട്രീയ നേതാക്കളുടെയും ഭരണകൂടത്തിന്റെയും ഉദ്ദേശശുദ്ധി മനസ്സിലാകുന്നില്ലെന്ന് ഇടുക്കി രൂപത വാർത്താ കുറിപ്പിൽ പറഞ്ഞു.

 നാളുകൾക്കു മുമ്പ് ഈ ഡാം അപകടാവസ്ഥയിലാണ് എന്ന് പറഞ്ഞ് തെരുവിൽ സമരം നടത്തിയവർ ഇപ്പോൾ ഇത് സുരക്ഷിതമാണ് എന്ന് വാശി പിടിക്കുന്നതിന്റെ പിന്നിലെ ഇരട്ടത്താപ്പ് ജനത്തെ കൂടുതൽ ആശങ്കയിലാഴ്ത്തുന്നുണ്ട്. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള വിഷയമായതിനാൽ കേന്ദ്രസർക്കാർ ഈ വിഷയത്തിൽ ഇടപെട്ട് പ്രശ്നപരിഹാരത്തിന് പരിശ്രമിക്കണം. തമിഴ്നാടിന് ജലം കൊടുക്കേണ്ടത് ആവശ്യമാണ്.

 കേരളത്തിലുള്ള ജലത്തിന്റെ ജീവൻ സംരക്ഷിക്കേണ്ടതും അത്യാവിശ്യം തന്നെയാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ കഴിഞ്ഞ നാളുകളിൽ കേരള സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ വലുതാണ്. കാര്യ ഗൗരവത്തോടെ വിഷയത്തെ കൈകാര്യം ചെയ്യുന്നതിൽ ഗവൺമെന്റുകൾ പരാജയപ്പെട്ടിട്ടുണ്ട്. എങ്കിലും ഈ പ്രത്യേകമായ സാഹചര്യത്തിൽ നിസംഗത വെടിഞ്ഞ് ഉണർന്നു പ്രവർത്തിക്കേണ്ടത് അനിവാര്യതയാണ്.

 ശാശ്വതമായ പരിഹാരം പുതിയ ഡാം നിർമ്മിക്കുക എന്നതുതന്നെയാണ്. പക്ഷേ അതിന് കാലതാമസം ഉണ്ടാകും. ആയതിനാൽ ദ്രുതഗതിയിലുള്ള പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ഡാമിൽ സംഭരിക്കുന്ന ജലത്തിന്റെ അളവ് പരമാവധി കുറച്ച് ഡാമിനുള്ളിലെ മർദ്ദം കുറയ്ക്കണം. തമിഴ്നാടിന് ജലം നൽകുന്നതിനുള്ള മറ്റു മാർഗ്ഗങ്ങൾ അടിയന്തരമായി കണ്ടെത്തി നടപ്പിലാക്കണം.

 ശേഷം കാലതാമസം കൂടാതെ പുതിയ ഡാം നിർമ്മിച്ച് നാടിനെ സംരക്ഷിക്കാൻ ഭരണകൂടം തയ്യാറാകണം. ഇതിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജനപ്രതിനിധികൾ സ്വാർത്ഥ താല്പര്യങ്ങൾ വെടിഞ്ഞ് ജനഹിതം തിരിച്ചറിഞ്ഞുപ്രവർത്തിക്കുന്നതിനുള്ള ഇച്ഛാശക്തി കാണിക്കണംമെന്നും ഇടുക്കി രൂപത ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow