സഹകരണ ബാങ്കുകളിൽ ഇടത് തേരോട്ടം; സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ്

രാഷ്ട്രീയ അടിത്തറ ശാക്തീകരിച്ചും വിപുലപ്പെടുത്തിയും സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ജില്ലയിൽ എമ്പാടും ഇടത് മുന്നേറ്റമാണെന്ന് സി പി എം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിരമിച്ച യു ഡി എഫ് ബി ജെ പി അവിശുദ്ധ കൂട്ടുകെട്ടിന് കനത്ത തിരിച്ചടിയാണ് ജനങ്ങൾ നൽകിയത്. സാധരണ ജനങ്ങൾക് തങ്ങളുടെ ദൈനം ദിന ജീവിതത്തോട് ചേർന്ന് നിൽക്കുന്ന സഹകരണ പ്രസ്ഥാനങ്ങളെയും അവയെ കണ്ണിലെ കൃഷ്ണ മണിപോലെ സംരക്ഷിക്കുന്ന ഇടതു പക്ഷത്തെയും വിസ്മരിക്കാൻ കഴിയില്ല.
സഹകരണ സ്ഥാപനങ്ങളെ തകർക്കാൻ കോൺഗ്രസും ബി ജജെ പിയും ഒന്നിച്ചാണ് കേരളത്തിൽ എമ്പാടും കരുക്കൾ നീക്കിയത് ജില്ലയിൽ ജനങ്ങളുടെ ചെറു നിഷേപങ്ങൾ സ്വരുക്കൂട്ടിയാണ് സഹകരണ സ്ഥാപനങ്ങളെ വളർത്തിയെടുത്തത്.തെറ്റായ പ്രചരണം അഴിച്ചുവിട്ട് ബാങ്കുകളെ തകർക്കാൻ യു ഡി എഫ് ഉം ബി ജെ പി യും ശ്രമിച്ചു. എന്നാൽ ജനങ്ങൾ കുപ്രചാരണങ്ങളെ എൽ ഡി എഫ് ന് പിന്നിൽ പാറപ്പോലെ ഉറച്ചു നിന്ന് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക് വിവാഹം ഭവന നിർമാണം ഉൾപ്പടെ വിവിധ ആവശ്യങ്ങളിൽ എൽ ഡി എഫ് ഭരണസമിതികൾ ജനപക്ഷം ചേർന്ന് നിന്നു.
ഇതാണ്. പമ്പനാർ, പാറത്തോട്, കൊന്നത്തടി, നെടുമറ്റം, തങ്കമണി, വാഴത്തോപ് മുരിക്കാശ്ശേരി, കഞ്ഞിക്കുഴി എന്നി ബാങ്ക് തെരെഞ്ഞെടുപ്പുകളിലെ എൽ ഡി എഫ് ന്റെ ജയ്യമായ വിജയം തെളിയിക്കുന്നതെന്നും സി വി വർഗീസ് പറഞ്ഞു. ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് അത്യുജ്വല വിജയം സമ്മാനിച്ച മുഴുവൻ സഹകരികളെയും ജില്ലാ കമ്മിറ്റി ക്കുവേണ്ടി അഭിവാദ്യം ചെയുന്നതയും വിജയികൾക്ക് ആശംസകൾ നേരുന്നതയും ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.