കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റൽ ,വൈഎംസിഎ, പവർ ഇൻ ജീസസ് ചർച്ച് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കല്‍ ക്യാമ്പ് കട്ടപ്പനയിൽ സംഘടിപ്പിച്ചു

Aug 18, 2024 - 12:05
 0
കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റൽ ,വൈഎംസിഎ, പവർ ഇൻ ജീസസ്  ചർച്ച് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കല്‍ ക്യാമ്പ് കട്ടപ്പനയിൽ സംഘടിപ്പിച്ചു
This is the title of the web page

കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയുടെയും കട്ടപ്പന വൈഎംസിഎയുടേയും പവര്‍ ഇന്‍ ജീസസ് ചര്‍ച്ചിന്റെയും നേതൃത്വത്തിലാണ് രാവിലെ 9.30 മുതല്‍ പള്ളിക്കവല സി.എസ്.ഐ. ഗാര്‍ഡനിലെ വൈഎംസിഎ ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടന്നത്. വൈഎംസിഎ പ്രസിഡന്റ് രജിറ്റ് ജോര്‍ജ് അധ്യക്ഷനായിരുന്നു. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജനറല്‍ മെഡിസിന്‍, ഇ.എന്‍.ടി, ത്വക്ക് രോഗം, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനമാണ് ലഭിച്ചതും. രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ ടെസ്റ്റുകള്‍ സൗജന്യമായാണ് നടത്തിയത്. ക്യാമ്പിൽ പങ്കെടുത്ത് പരിശോധിച്ചവരിൽ ആവശ്യമായവർക്ക് കുറഞ്ഞനിരക്കിലുള്ള തുടര്‍ചികിത്സയാണ് സെന്റ് ജോൺസ് ആശുപത്രിയിൽ നൽകിയത്.

 വൈഎംസിഎയുടെ 180-ാമത് വാര്‍ഷികത്തിന്റെയും കട്ടപ്പന വൈഎംസിഎയുടെ 45-ാമത് വാര്‍ഷികത്തിന്റെയും ഭാഗമായാണ് ക്യാമ്പ് നടത്തിയത്. കട്ടപ്പന നഗരസഭയിലെ പൊതുജനങ്ങള്‍ക്കും അതിഥി തൊഴിലാളികള്‍ക്കുമായാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തിയത്.

വൈഎംസിഎ സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ്, പവര്‍ ഇന്‍ ജീസസ് ചര്‍ച്ച് പാസ്റ്റര്‍ വിന്‍സെന്റ് തോമസ്, വൈഎംസിഎ സെക്രട്ടറി കെ.ജെ. ജോസഫ്, പ്രോഗ്രാം കണ്‍വീനര്‍ ലാല്‍ പീറ്റര്‍ പി.ജി., ട്രഷറര്‍ യു.സി. തോമസ് എന്നിവര്‍ സംസാരിച്ചു. ജോസഫ്, യു.സി റോജന്‍ ഈപ്പന്‍, ജോർജി മാത്യു,ജോസ് വര്‍ഗീസ് എന്നിവര്‍ നേത്യത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow