എം പി ക്കെതിരെ വാഴൂർ സോമൻ എം.എൽ.എ അധിക്ഷേപ പരാമർശം നടത്തിയതായി യു ഡി എഫ്; കർഷകദിന പരിപാടിക്കിടെ ഉപ്പുതറയിൽ വാദ പ്രതിവാദവും, തർക്കവും, അധിക്ഷേപ വർഷം തുടർന്നാൽ എം എൽ എ യെ വഴിയിൽ തടയുമെന്ന് യൂത്ത് കോൺഗ്രസ്

ഉപ്പുതറയിൽ നടന്ന കർഷക ദിനാചരണ പരിപാടിക്കിടെയാണ് ബഹളവും പ്രതിഷേധവും ഉണ്ടായത്. കർഷക ദിനാചരണത്തിൻ്റെ ഉദ്ഘാടകനായിരുന്നു എം.എൽ എ . പ്രസംഗത്തിനിടെ ആലടി ,പൊരികണ്ണിയിൽ പെരിയാറിനു കുറുകെ പാലം പണിയുന്നതിന് എം പി. ഫണ്ട് വയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ടന്ന് എം എൽ. എ പറഞ്ഞു . എന്നാൽ കഴിഞ്ഞ അഞ്ചു വർഷം എം പി. പീരുമേടിന് ഒന്നും ചെയ്തില്ലെന്നും , ഇത്തവണ ജയിച്ചതിൽ അത്ഭുതമുണ്ടെന്നും എം.എൽ എ വേദിയിൽ പരാമർശിച്ചു.
ഇതാണ് പ്രശ്നത്തിന് ആധാരം. എം. പി. യെ അധിക്ഷേപിച്ചു എന്നാരോപിച്ച് സമ്മേളനത്തിൽ പങ്കെടുത്ത യു ഡി എഫ് പ്രവർത്തകരും, പഞ്ചായത്ത് അംഗങ്ങളും പ്രതിഷേധവുമായി രംഗത്തു വന്നു. ഇതോടെ വാദ പ്രതിവാദവും, തർക്കവും ഉടലെടുത്തു.ഒടുവിൽ പ്രസംഗം അവസാനിപ്പിച്ച് എം. എൽ . എ . പോകുന്നതിനിടയിലും പ്രതിഷേധം തുടർന്നു.
ജനകീയനായ എം.പി .യെ അധിക്ഷേപിക്കുന്നത് തുടർന്നാൽ വാഴൂർ സോമൻ എം. എൽ എ . യെ വഴിയിൽ തടയുമെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻ്റ് ഫ്രാൻസിസ് അറക്കപറമ്പിൽ പറഞ്ഞു . മുല്ലപ്പെരിയാർ വിഷയത്തിലും തീരദേശ വാസികളുടെ ആശങ്കക്ക് ഒപ്പം നിൽക്കാനും എം.എൽ എ ക്ക് കഴിഞ്ഞിട്ടില്ല.
എം. പി , എം എൽ എ . തുടങ്ങി മുൻ ജന പ്രതിനിധികൾ കൊണ്ടുവന്ന വികസനം തൻ്റേതാണെന്ന പ്രഖ്യാപനം നടത്തി സ്വയം തരം താഴുന്ന വാഴൂർ സോമനെ നിലക്കു നിർത്താൻ പാർട്ടിയും മുന്നണിയും തയ്യാറാകണമെന്നും ഫ്രാൻസിസ് അറക്ക പറമ്പിൽ ആവശ്യപ്പെട്ടു.