മൂന്നാര്‍ സൈലന്റ് വാലി റോഡ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ

മൂന്നാര്‍ സൈലന്റ് വാലി റോഡ് ടാറിംഗ് നടത്തി ഏതാനും നാളുകള്‍ക്കിടയില്‍ പലയിടത്തും കുഴികള്‍ രൂപം കൊണ്ടതോടെ ആയിരുന്നു വിഷയത്തില്‍ പ്രതിഷേധം രൂപം കൊണ്ടത്.റോഡ് ഉപരോധമടക്കമുള്ള സമരവുമായി സിപിഐ പ്രവര്‍ത്തകര്‍ രംഗത്ത് വരികയും ചെയ്തിരുന്നു.ഈ വിഷയത്തില്‍ സിപിഐ പ്രാദേശിക നേതൃത്വം നിലപാട് കടുപ്പിക്കുകയാണ്.റോഡ് പൂര്‍ണ്ണമായി റീ ടാറിംഗ് നടത്തണമെന്നാണ് സിപിഐയുടെ ആവശ്യം
.റോഡ് റീ ടാറിംഗ് നടത്തും വരെ പ്രതിഷേധവുമായി മുമ്പോട്ട് പോകുമെന്ന് സിപിഐ മൂന്നാര്‍ മണ്ഡലം സെക്രട്ടറി അഡ്വ. ചന്ദ്രപാല്‍ പറഞ്ഞു. നിലവില്‍ ടാറിംഗ് പൊളിഞ്ഞിടത്ത് മാത്രം പാച്ച് വര്‍ക്ക് നടത്തി ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും ചന്ദ്രപാല്‍ വ്യക്തമാക്കി.
19 കിലോമീറ്ററോളം ദൂരമാണ് മൂന്നാര്‍ സൈലന്റുവാലി റോഡിനുള്ളത്.ദിവസവും നിരവധിയായ വാഹനങ്ങള്‍ ഈ റോഡിലൂടെ കടന്നു പോകുന്നു.റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ വൈകിയത് സമാനതകളില്ലാത്ത ദുരിതം പ്രദേശവാസികള്‍ക്ക് സമ്മാനിച്ചിരുന്നു.
നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ റോഡ് വൈകാതെ പഴയ നിലയിലാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു.നിര്‍മ്മാണത്തിലെ പോരായ്കയാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.