രാജ്യത്തിന്റെ 78-ാo സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് വലിയത്തോവാളയുടെ നേതൃത്വത്തിൽ ഹ്യുമാനിറ്റേറിയൻ എക്സലൻസ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുത്തു

രാജ്യത്തിന്റെ 78 ആം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് വലിയത്തോവാളയുടെ നേതൃത്വത്തിൽ ഹ്യുമാനിറ്റേറിയൻ എക്സലൻസ് അവാർഡ് : 5 കാറ്റഗറിയിൽ ഉള്ളവരെ തിരഞ്ഞെടുത്തു.സോഷ്യൽ മീഡിയ വഴി പരസ്യം നൽകി അതിലൂടെ ലഭിച്ച പ്രൊഫൈലുകൾ ആണ് അവാർഡിന് പരിഗണിച്ചത്.
സ്വന്തം വരുമാനത്തിന്റെ ഒരു ഭാഗം എടുത്തും, മറ്റുള്ളവരെ ആശ്രയിച്ചുംയാതൊരു പ്രതിഫലവും ഇച്ഛിക്കാതെ സോഷ്യൽവർക്കുകളും, മനുഷ്യത്വപരമായ എല്ലാ ഇടപെടലുകളും നടത്തുന്ന വ്യക്തികളെയും സംഘടനകളെയും ആണ് തിരഞ്ഞെടുത്തത്. സെബാസ്റ്റ്യൻ മഞ്ഞപ്പാറ, സായംപ്രഭ ഹോം എഴുകുംവയൽ, ജിൻസ് കണ്ണൻപ്ലക്കൽ എഴുകുംവയൽ,ഡോമിനിക് ശാന്തിഗ്രാം,ഷാജി മരുതോലി വലിയതോവള എന്നിവരാണ് അർഹരായവർ.
റോട്ടറി ക്ലബ് വലിയത്തോവള പ്രസിഡന്റ് ജോജോ മരങ്ങാട്ട്,റോട്ടറി ക്ലബ് ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണർ ജോസഫ് ,ഡിസ്ട്രിക്ട് ചെയർമാൻ യൂൻസ് , GGR രാജേഷ് ,സോണൽ ചെയർ ജെയ്‌സ് ,സെക്രട്ടറി ബിജോ പുതുപ്പറമ്പിൽ , ട്രഷർ നോബിൾ ,ബിബിൻ ,ഷാജി , ജെയ്സൺ , ജിജോ , ഷിജു , ജെയിംസ് ,ഷിനോയ് എന്നിവർ നേതൃത്വം നൽകി.