വ്യാജ ഡോക്ടർ ചമഞ്ഞ് ഏലപ്പാറ സ്വദേശിയുടെ പക്കൽ നിന്നും അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അമ്മയും മകനെയും പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു

Aug 17, 2024 - 05:01
Aug 17, 2024 - 05:25
 0
വ്യാജ ഡോക്ടർ ചമഞ്ഞ് ഏലപ്പാറ സ്വദേശിയുടെ പക്കൽ നിന്നും അഞ്ചരലക്ഷം രൂപ  തട്ടിയെടുത്ത കേസിൽ അമ്മയും മകനെയും പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു
This is the title of the web page

 പാലാ കിടങ്ങൂർ മംഗലത്ത്‌കുഴിയിൽ ഉഷ അശോകൻ മകൻ വിഷ്ണുഎന്നിവരാണ് അറസ്റ്റിലായത്. ഏലപ്പാറ സ്വദേശി പ്രദീഷ് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് പരിചയപ്പെടുന്നത്. പ്രദീഷ് തന്റെ മകന്റെ ചികിത്സയ്ക്കായി എത്തിയതായിരുന്നു. ഡോക്ടറുടെ വേഷത്തിൽ ആശുപത്രി പരിസരത്ത് കണ്ട വിഷ്ണു, പ്രദീഷിനെ ആശുപത്രി കാര്യങ്ങളിൽ സഹായിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മെഡിക്കൽ കോളേജിലെ ഡോക്ടറാണെന്നാണ് പരിചയപ്പെടുത്തിയത്. പിന്നീട് പ്രദീഷിന്റെ പിതാവിന്റെ ചികിത്സയ്ക്കായി കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴും പ്രദീഷ് വിഷ്ണുവുമായി ബന്ധപ്പെട്ടിരുന്നു. ചികിത്സയ്ക്കായി 55 ലക്ഷം രൂപയാണ് ചെലവായത്. ചെലവായ തുകയുടെ 32 ശതമാനം രൂപ ആരോഗ്യവകുപ്പിൽ നിന്നും വാങ്ങി നൽകാമെന്ന പേരിലാണ് പല തവണയായി വിഷ്ണുവും അമ്മ ഉഷയും പ്രദീഷിന്റെ പക്കൽ നിന്നും പണം കൈപ്പറ്റിയത്.

 പലതവണയായി അഞ്ചര ലക്ഷം രൂപയാണ് ഇവർ വാങ്ങിയെടുത്തത്. പ്രദീഷ് നൽകിയ പരാതിയിൽ പീരുമേട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഏറ്റുമാനൂരിൽ ഇവർ വാടകയ്ക്ക് താമസിച്ച് വരുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള പതിനൊന്ന് കേസുകളാണ് ഇവരുടെ പേരിലുള്ളത്. 

നോർത്ത് പറവൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റിമാന്ഡിലായിരുന്ന ഇവർ ജാമ്യത്തിൽ കഴിഞ്ഞു വരവെയാണ് വീണ്ടും പിടിയിലായത്. പീരുമേട് സി.ഐ. ഓ.വി.ഗോപിചന്ദിന്റെ നേതൃത്വത്തിൽ, എസ്.ഐ. ജെഫി ജോർജ്ജ്, സി.പി.റെജിമോൻ, കെ.കെ.സന്തോഷ്, ലാലു, ആതിര എന്നിവരങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. പീരുമേട് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow