മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്നതോടെ മുണ്ടക്കയം ബൈപാസ് റോഡിലടക്കം രാത്രിയിൽ വെള്ളം കയറി

Aug 17, 2024 - 04:44
 0
മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്നതോടെ
മുണ്ടക്കയം ബൈപാസ് റോഡിലടക്കം രാത്രിയിൽ വെള്ളം കയറി
This is the title of the web page

മുണ്ടക്കയത്ത് മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്നതോടെ ബൈപാസ് റോഡിലടക്കം രാത്രിയിൽ വെള്ളം കയറുന്ന സ്ഥിതി ഉണ്ടായി. കൂട്ടിക്കൽ കാവാലി മേഖലകളിൽ ഉരുൾപൊട്ടലുണ്ടായോ എന്ന് അഭ്യൂഹമുണ്ട്‌. കൂട്ടിൽ ചപ്പാത്തിലും ജലനിരപ്പ് ഉയർന്നിരുന്നു. കാഞ്ഞിരപ്പള്ളിയിൽ ചിറ്റാർപുഴയിൽ നിന്ന് വെള്ളം കയറിയതോടെ മണിമല റോഡിലൂടെ ചെറുവാഹനങ്ങൾക്ക് അടക്കം കടന്നു പോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇപ്പോൾ ഇവിടെ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. അഞ്ചലിപ്പ, ഇരുപത്തിയാറാം മൈൽ ചങ്ങലപ്പാലം എന്നിവിടങ്ങളിലും വെള്ളം കയറുന്ന സ്ഥിതി ഉണ്ടായി. ഇടക്കുന്നം മേഖലയിൽ കൈത്തോടുകൾ നിറഞ്ഞ് കവിഞ്ഞതോടെ രാത്രിയിൽ വീടുകളുടെ മുറ്റത്ത് വരെ വെള്ളമെത്തി.നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാത്രിയിൽ അതിശക്തമായ മഴയാണ് ഇവിടുണ്ടായത്. നിലവിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്

What's Your Reaction?

like

dislike

love

funny

angry

sad

wow