ഡോക്ടർമാരുടെ 24 മണിക്കൂർ പണിമുടക്ക്: 2024 ഓഗസ്റ്റ് 17 രാവിലെ 6 മണി മുതൽ 2024 ഓഗസ്റ്റ് 18 രാവിലെ 6 വരെ

ഡോക്ടർമാരുടെ അഖിലേന്ത്യ പണിമുടക്ക് ആരംഭിച്ചു.ഓഗസ്റ്റ് 17 ശനിയാഴ്ച രാവിലെ ആറുമണി മുതൽ ഓഗസ്റ്റ് 18 ഞായറാഴ്ച രാവിലെ 6 മണി വരെയാണ് പണിമുടക്ക്. കൊൽക്കത്ത ആർ.ജി കാർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടി ഡോക്ടറെ മാനഭംഗപ്പെടുത്തി അതിക്രൂരമായി കൊല ചെയ്തതിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ ഉറപ്പുവരുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക്.
കൽക്കത്ത സംഭവത്തിലെ കുറ്റവാളികളെ മുഴുവൻ അടിയന്തരമായി അറസ്റ്റ് ചെയ്തു പരമാവധി ശിക്ഷ ഉറപ്പാക്കുക, ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സംരക്ഷണത്തിനായി ദേശീയ നിയമം കൊണ്ടുവരിക, എല്ലാ ആരോഗ്യ സ്ഥാപനങ്ങളും സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുക തുടങ്ങി പൊതുജനങ്ങളുടെ സഹകരണവും പിന്തുണയും ആവശ്യപ്പെട്ടുകൊണ്ടാണ് ഡോക്ടർമാരുടെ പണിമുടക്ക്. അത്യാവശ്യത വിഭാഗവും അടിയന്തര സേവനങ്ങളും ആശുപത്രികളിൽ പ്രവർത്തിക്കുന്നതാണ്.