ഉടുമ്പൻചോല താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റി പുതിയ പാരാ ലീഗൽ വോളണ്ടിയർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു

ഉടുമ്പൻചോല താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റി പുതിയ പാരാ ലീഗൽ വോളണ്ടിയർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു. പ്രായം 18 നും 65 വയസിനും ഇടയിൽ. എല്ലാ വിഭാഗം ജനങ്ങൾക്കും എളുപ്പം നീതി ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻ നിർത്തി ദേശീയ നിയമ സഹായ അതോറിറ്റി വിഭാവനം ചെയ്ത പദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങൾ നടത്തുക എന്നതാണ് പാരാ ലീഗൽ വോളണ്ടിയർമാരുടെ ചുമതല.
അപേക്ഷകർ പത്താംതരം പാസായവരും സജീവ രാഷ്ട്രീയ പ്രവർത്തകരോ ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരോ ആകരുത്. സർവ്വീസിലുള്ളവരും വിരമിച്ചവരുമായ അധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, എം.എസ്.ഡബ്ല്യൂ/നിയമ വിദ്യാർത്ഥികൾ അങ്കണവാടി ജീവനക്കാർ, ഡോക്ടർമാർ, രാഷ്ട്രീയേതര എൻ.ജി.ഒകൾ/ക്ലബുകൾ, സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ, ഭിന്നലിംഗക്കാർ തുടങ്ങിയവർക്കും അപേക്ഷിക്കാം.
വോളണ്ടിയർമാർക്ക് ശമ്പളമോ അലവൻസോ ലഭിക്കുന്നതല്ല. എന്നാൽ ചില പ്രത്യേക ജോലികൾ അതോറിറ്റി നൽകുകയാണെങ്കിൽ ഓണറേറിയം ലഭിക്കുന്നതാണ്. അപേക്ഷകർ ഉടുമ്പൻചോല താലൂക്കിലെ ഗ്രാമപഞ്ചയത്തുകളുടെ പരിധിയിലോ, ഇടുക്കി താലൂക്കിലെ കട്ടപ്പന മുൻസിപ്പാലിറ്റി, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, കാമാക്ഷി, മരിയാപുരം, വാത്തിക്കുടി, കൊന്നത്തടി എന്നീ ഗ്രാമപഞ്ചയത്തുകളുടെ പരിധിയിലോ സ്ഥിരതാമസം ഉള്ളവരായിരിക്കണം.
താൽപ്പര്യമുള്ളവർ എഴുതി തയ്യാറാക്കിയ അപേക്ഷയും, ആപ്ലിക്കേഷൻ ഫോമും, പാസ്‌പോർട്ട് സൈസ് ഫോട്ടോ, വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം നെടുംകണ്ടത്ത് പഴയ റവന്യൂ ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ഓഫിസിൽ സെപ്റ്റംബർ 15 നകം അപേക്ഷ നൽകണം. വിലാസം: ചെയർമാൻ, ഉടുമ്പൻചോല താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റി, നെടുംകണ്ടം പി.ഒ, നെടുംകണ്ടം. ആപ്ലിക്കേഷൻ ഫോമിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും 82814 50195 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.