റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രക്തദാനം നടത്തി

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികൾ മാറ്റിവെച്ച് വിവിധ സാമൂഹ്യ പ്രവർത്തനങ്ങളാണ് വിവിധ ദിവസങ്ങളിലായി റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് സംഘടിപ്പിക്കുന്നത്. ഇത്തരത്തിൽ രക്തദാനം നടത്തിയാണ് ക്ലബ് അംഗങ്ങൾ സ്വാതന്ത്ര്യ ദിനാഘോഷം നടത്തിയത്. കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിൽ നടന്ന പരിപാടി ഹോസ്പിറ്റൽ ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
രക്തദാനം ജീവ ദാനമെന്ന മുദ്രാവാക്യമുയർത്തി സമൂഹത്തെ രക്തദാനം ചെയ്യാൻ പ്രേരിതമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ ക്ലബ്ബിലെ 10 അംഗങ്ങൾ രക്തം ദാനം നൽകി. പ്രോഗ്രാം ചെയർമാൻ കിരൺ ജോർജ്, ക്ലബ് പ്രസിഡന്റ് ജിതിൻ കൊല്ലംകുടി, സെക്രട്ടറി അഖിൽ വിശ്വനാഥൻ , പ്രിൻസ് ചെറിയാൻ, ജോസ് മാത്യു, ജോസ് കുര്യാക്കോസ്, സന്തോഷ് ദേവസ്യ എന്നിവർ നേതൃത്വം നൽകി.