സീറോ മലബാർ യൂത്ത് മൂവ്‌മെൻ്റ് കട്ടപ്പന ഫൊറോന എസ് എം വൈ എം ന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ മുല്ലപെരിയാർ ഉപവാസ സമരം ;കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും

സീറോ മലബാർ യൂത്ത് മുവ്‌മെൻ്റ് കട്ടപ്പന ഫൊറോന എസ് എം വൈ എം ന്റെ ആഭിമുഖ്യത്തിൽ മുല്ലപെരിയാർ ഡാമുമായി ബന്ധപ്പെട്ടു ജനങ്ങൾക്കു സുരക്ഷാ ഉറപ്പു വരുത്തുക, ഡാം ഡീക്കമ്മീഷൻ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓഗസ്റ്റ് 15 വ്യാഴഴ്ച്ച രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ യുവജനങ്ങൾ പഴയ ബസ്സ്റ്റാൻ്റിനോട് ചേർന്നുള്ള മുൻസിപ്പൽ മിനി സ്റ്റേഡിയത്തിൽ 12 മണിക്കൂർ ഉപവാസ സമരം നടത്തുന്നു.
ആഗസ്റ്റ് 15 വ്യാഴാഴ്‌ച രാവിലെ എട്ടുമണിക്ക് ഗാന്ധി സ്ക്വയറിൽ പുഷ്പാർച്ചനയോടു കൂടി നിരാഹാര സമരം തുടങ്ങുന്നതായിരിക്കും. സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് മന്ത്രി റോഷി അഗസ്റ്റിൻ, ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, ഉടുമ്പുംചോല എംഎൽഎ എം.എം മണി വിവിധ മത സാമുദായിക രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുക്കുന്നതായിരിക്കും. സമാപന സമ്മേളനം ഉദ്ഘാടനം ബഹു. പിസി ജോർജ് (മുൻ MLA) നിർവാഹിക്കുന്നതായിരിക്കും.
ഇടുക്കി രൂപത വികാരി ജനറാൾ ഫാ. ജോസ് പ്ലാച്ചിക്കൽ, മുല്ലപെരിയാർ സമരസമിതി ചെയർമാൻ ഷാജി പി ജോസഫ് വിവിധ മത സാമുദായിക രാഷ്ട്രീയ നേതാക്കൾ എന്നിവർ സംസാരിക്കുന്നതായിരിക്കും. സമാപന സമ്മേളനത്തിന് ശേഷം ടൗണിലൂടെ റാലിയും ഉണ്ടായിരിക്കുന്നതാണ്.