ഇരട്ടയാർ സെന്റ്. തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി മഹാസമ്മേളനം "ഇന്നലെകളെ ഇതുവഴിയെ” സെപ്റ്റംബർ 18 ന്

Aug 13, 2024 - 10:29
 0
ഇരട്ടയാർ സെന്റ്. തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ പൂർവ്വ
വിദ്യാർത്ഥി മഹാസമ്മേളനം "ഇന്നലെകളെ ഇതുവഴിയെ”  സെപ്റ്റംബർ 18 ന്
This is the title of the web page

ഇരട്ടയാർ സെന്റ്. തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി മഹാസമ്മേളനം "ഇന്നലെകളെ ഇതുവഴിയെ” ഈ വരുന്ന സെപ്റ്റംബർ 18 ബുധനാഴ്ച്‌ച നടത്തപ്പെടുകയാണ്. 1962 മുതൽ 2023 കാലഘട്ടങ്ങളിലെ മുഴുവൻ പൂർവ്വവിദ്യാർത്ഥികളെയും, അദ്ധ്യാപകരെയും പങ്കെടുപ്പിച്ചാണ് പ്രസ്‌തുത പ്രോഗ്രാം നടത്തപ്പെടുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അഭിവന്ദ്യ പിതാക്കൻമാർ, എം.പി, എംഎൽഎ, ജനപ്രതിനിധികൾ സാംസ്‌കാരിക പ്രവർത്തകർ, സ്‌കൂളിൻ്റെ മുൻ മാനേജർമാർ, മുൻ അദ്ധ്യാപകർ തുടങ്ങി സമൂഹത്തിൻ്റെ നാനതുറയിലുള്ള പ്രമുഖർ പരിപാടിയുടെ ഭാഗമാകും, സമാപന സമ്മേളനം ബഹു. ജലവിഭവവകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റ്യൻ ഉത്ഘാടനം ചെയ്യും.പ്രമുഖ ചലചിത്ര പിന്നണി ഗായകർ, സിനിമ മിമിക്രി ആർട്ടിസ്റ്റുകൾ ചേർന്ന് ഒരുക്കുന്ന മെഗാനൈറ്റ്, കാവ്യസന്ധ്യ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി അരങ്ങേറും.

പൂർവ്വ വിദ്യാർത്ഥി മഹാസംഗമത്തിൻ്റെ വിജയകരമായ നടത്തി പ്പിനും, സ്‌കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 12 കുട്ടി കൾക്ക് തുടർന്നുള്ള എല്ലാ വർഷങ്ങളിലും പഠനത്തിനാവശ്യമായ സ്കോളർഷിപ്പ് നൽകുക എന്ന ഉദ്ദേശത്തോടു കൂടി പുറത്തിറക്കുന്ന സമ്മാനകൂപ്പണിൻ്റെ വിതരണ ഉത്ഘാടനം ഈ വരുന്ന ഓഗസ്റ്റ് 15 (വ്യാഴം) 3.pm ന് ഇരട്ടയാർ സെൻ്റ്. തോമസ് ചർച്ച് പാരീഷ് ഹാളിൽ വച്ച് നടത്തപ്പെടുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സമ്മാന കൂപ്പൺ ഉത്ഘാടനം മഹാസംഗമം രക്ഷാധികാരി മോൺ. ജോസ് കരിവേലിക്കൽ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും പൂർവ്വ വിദ്യാർത്ഥി പ്രതിനിധിയുമായ ശ്രീ.ബേബി പതിപള്ളിക്ക് കൂപ്പൺ നൽകിക്കൊണ്ട് നിർവ്വഹിക്കുന്നു. സംഗമത്തിൻ് വിവിധ കമ്മറ്റി ഭാരവാഹികൾ, പൂർവ്വ വിദ്യാർത്ഥികൾ, അദ്ധ്യാപകർ തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow