വനം വകുപ്പിൻ്റെ അനുമതിയില്ലാതെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ സർവ്വെക്കെത്തി. ജനപ്രതിനിധിയും സമര സമിതിയംഗങ്ങളുമായി വാക്ക് തർക്കം ഉണ്ടായി

പീരുമേട്- കട്ടപ്പന 110 കെ. വി ലൈൻ ഡബിൾ സർക്യൂട്ട് പദ്ധതി പ്രാരംഭ സർവ്വേ പ്രകാരം തുടരുവാൻ അനുമതി നൽകിയ ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. നിവേദനവുമായി മന്ത്രിയെ കണ്ട് ചർച്ചയും നടത്തിയിരുന്നു.ഇത് പ്രകാരം വനത്തിന് സമീപത്ത് കൂടി ലൈൻ വലിക്കാൻ തീരുമാനമെടുക്കുകയും ഈ മാസം 15 ന് മുമ്പ് സർവ്വേ നടത്താനും തീരുമാനിച്ചിരുന്നു. ഇത് പ്രകാരമാണ് വൈദ്യുതി വകുപ്പിലെ സർവ്വേ ടീം അയ്യപ്പൻകോവിൽ തൂക്കുപാലത്ത് എത്തിയത് .
എന്നാൽ സർവ്വേ നടത്താൻ വനം വകുപ്പിൻ്റെ അനുമതി വാങ്ങിയില്ല. ഇവിടെ എത്തിയ ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ തടയുകയു ചെയ്തു. സർവ്വയ്ക്ക് എത്തിയ സമരസമിതിയംഗങ്ങളും ജനപ്രതിനിധികളും തമ്മിൽ തർക്കവും ഉണ്ടായി. ഉദ്യോഗസ്ഥരുടെ സംസാരത്തിൽ ഉണ്ടായ വീഴ്ചയാണ് വാക്ക് തർക്കത്തിലെത്തിയത്.17 ന് കളക്ടറേറ്റിൽ നടക്കുന്ന മീറ്റിംഗിൽ ഇക്കാര്യം ചർച്ച ചെയ്ത് അനുമതി വാങ്ങി സർവ്വേ നടത്താമെന്ന തീരുമാനത്തിൽ സർവ്വേ സംഘം തിരികെ പോയി.
കാഞ്ചിയാർ പഞ്ചായത്തിലെ ആറോളം വാർഡുകളിലെ ജനവാസ മേഖലയിലൂടെ 7 കിലോമീറ്റർ ദൂരത്തിൽ ഹൈടെൻഷൻ വൈദ്യുതി ലൈൻ കൊണ്ട് പോകുവാനാണ് പദ്ധതിയിട്ടിയിരിക്കുന്നത്. ജനങ്ങളുട എതിർപ്പിനെ തുടർന്നാണ് പുതിയ സർവ്വേ നടത്തി പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. അസിസ്റ്റൻ്റ് എക്സ്ക്യൂട്ടീവ് എഞ്ചിനിയർ എ എൻ സുമോദ്, അസിസ്റ്റന്റ് എഞ്ചിനിയർമാരായ സെബാസ്റ്റ്യൻ തോമസ്, വിനീഷ് എം നായർ, ജയ്സൺ ചാക്കോ എന്നിവർ അടങ്ങുന്ന സംഘമാണ് സർവ്വേ നടത്താനെത്തിയത്.