ദേശീയോദ്ഗ്രഥന സന്ദേശ വിളംബരവുമായി ദീപിക കളർ ഇന്ത്യ ഇടുക്കി ജില്ലാതല മത്സരം ഇരട്ടയാറ്റിൽ സംഘടിപ്പിച്ചു

Aug 12, 2024 - 12:45
 0
ദേശീയോദ്ഗ്രഥന സന്ദേശ വിളംബരവുമായി ദീപിക കളർ ഇന്ത്യ ഇടുക്കി ജില്ലാതല  മത്സരം ഇരട്ടയാറ്റിൽ  സംഘടിപ്പിച്ചു
This is the title of the web page

ദീപിക കളർ ഇന്ത്യ ഇടുക്കി ജില്ലാതല മത്സരമാണ് ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചത് .ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത എന്ന മുദ്രാവാക്യമുയർത്തിയും നാം ഭാരതീയർ ഏകോപര സഹോദരന്മാരാണ് എന്ന സന്ദേശം പുതുതലമുറയുടെ ഹൃദയ കവാടങ്ങളിലേക്ക് പകർന്നും നടത്തിയ മത്സരം കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് മോബിൻ മോഹൻ ചിത്രരചന നടത്തി കൊണ്ട് ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഉത്ഘാടന വേദിയിൽ ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ സിംഗർ ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ചു. ദീപിക സർക്കുലേഷൻ മാനേജർ ഫാദർ ജിനോ പുന്നമറ്റത്തിൽ കളർ ഇന്ത്യ മത്സരത്തിന്റെ സന്ദേശം നൽകി. ദേശീയോഗ്രതന പ്രതിജ്ഞ സ്കൂൾ ഹെഡ്മാസ്റ്റർ ജോർജുകുട്ടി എം വി ചൊല്ലിക്കൊടുത്തു.

ഡി എഫ് സി രൂപത ഡയറക്ടർ ഫാദർ ജോസഫ് കൊല്ലകൊമ്പിൽ,സെൻതോമസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ജിജി എബ്രഹാം, ദീപിക കട്ടപ്പന ഏരിയ സർക്കുലേഷൻ മാനേജർ ജോർജ് കോയിക്കൽ എന്നിവർ സംസാരിച്ചു.. അധ്യാപകരായ സെസിൽ ജോസ്,സോഫിയമ്മ ജെയിംസ്,ഷൈലമ്മ ഫ്രാൻസിസ്,സോണിയാ സേവിയർ,കൊച്ചുറാണി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow