കട്ടപ്പനയിൽ വ്യാജ ലോട്ടറി ടിക്കറ്റുകൾ ഉപയോഗിച്ച് കബളിപ്പിച്ച് പണം തട്ടൽ

Aug 12, 2024 - 13:32
Aug 12, 2024 - 13:55
 0
കട്ടപ്പനയിൽ വ്യാജ ലോട്ടറി ടിക്കറ്റുകൾ ഉപയോഗിച്ച് കബളിപ്പിച്ച് പണം തട്ടൽ
This is the title of the web page

 വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫോട്ടോ കോപ്പി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. നറുക്കെടുപ്പിൽ 5000 രൂപ പ്രൈസ് അടിച്ച ലോട്ടറിയുടെ വിവിധ സീരിയസുകളിൽ ഫോട്ടോകോപ്പി സൃഷ്ടിച്ചശേഷം വിവിധ ഇടങ്ങളിലെ ഏജൻസിയിൽ എത്തി ലോട്ടറി അടിച്ചെന്ന് തെറ്റിദ്ധാരണപ്പെടുത്തി പണം കൈപ്പറ്റുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

4851 എന്നനമ്പരിൽ അവസാനിക്കുന്ന കാരുണ്യപ്ലസ് ലോട്ടറിയുടെ വിവിധ സീരിസുകൾ ആണ് തട്ടിപ്പു സംഘം നിർമ്മിച്ചത്. അതോടൊപ്പം കട്ടപ്പനയിലെ ഒരു ഏജിൻസിയുടെ സീലും നിർമ്മിച്ചെടുത്തായിരുന്നു തട്ടിപ്പ്.

 ഇത്തരത്തിൽ നിർമ്മിച്ചെടുത്ത കള്ള ടിക്കറ്റുകൾ ഏജൻസികൾക്ക് പുറമെ ചെറുകുട വിൽപ്പനക്കരുടെ എടുത്തും മാറിയിട്ടുണ്ടെന്നാണ് നിഗമനം. നിലവിൽ കട്ടപ്പനയിലെ രണ്ട് ഏജൻസികളിലും, നെടുങ്കണ്ടത്ത് ഒരു ഏജൻസിയിലും, തൂക്കുപാലത്ത് രണ്ട് ഏജൻസികളിലും ആണ് തട്ടിപ്പ് സംഘമെത്തി കബളിപ്പിച്ച് പണം തട്ടിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സംഭവത്തിൽ വിവിധ മേഖലകളിലെ ഏജൻസികൾ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടുപേരെ നെടുംകണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ ബാലഗ്രാം സ്വദേശി പറങ്കിത്തറ സുബിനെ ഏജൻസി ജീവനക്കാർ തിരിച്ചറിഞ്ഞു. ചുവന്ന സ്വിഫ്റ്റ് കാറിൽ എത്തിയ മൂവർ സംഘത്തിൽ ഒരാളേ കൂടി പിടികൂടാൻ ഉണ്ട്. ഇത് നാളുകളായി തുടരുന്ന പ്രതിസന്ധിയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow