കട്ടപ്പന നഗരസഭ നത്തുകല്ല് ഏഴാം വാർഡിലെ ഫ്ലവേഴ്സ് എൻ. എച്ച് .ജിയുടെ രണ്ടാം വാർഷികം നടന്നു

Aug 12, 2024 - 12:34
 0
കട്ടപ്പന നഗരസഭ നത്തുകല്ല് ഏഴാം വാർഡിലെ ഫ്ലവേഴ്സ് എൻ. എച്ച് .ജിയുടെ  രണ്ടാം വാർഷികം നടന്നു
This is the title of the web page

കട്ടപ്പന നഗരസഭ നത്തുകല്ല് ഏഴാം വാർഡിലെ ഫ്ലവേഴ്സ് എൻ. എച്ച് .ജിയുടെ രണ്ടാം വാർഷികം നടന്നു.ഇടുക്കി നാരകക്കാനം പ്രൊവിഡൻസ് ഹോമിലാണ് വാർഷികം ആഘോഷിച്ചത്.ഫ്ലവേഴ്സ് എൻ എച്ച്ജിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നാരകക്കാനം പ്രൊവിഡൻസ് ഹോമിൽ കഴിയുന്ന കുഞ്ഞുങ്ങൾക്ക് തങ്ങളാൽ കഴിയുന്ന വിധത്തിൽ വസ്ത്രങ്ങൾ ഭക്ഷണസാധനങ്ങൾ എന്നിവ എത്തിച്ചു നൽകുകയും അവരോടൊപ്പം സമയം പങ്കിടുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സി ഡി എസ് വണ്ണിന്റെ ചെയർപേഴ്സൺ രത്നമ്മ സുരേന്ദ്രൻ മുഖ്യ അതിഥിയായിരുന്നു. കഷ്ടത അനുഭവിക്കുന്നവർക്ക് താങ്ങളാൽ കഴിയുന്ന ഒരു കൈത്താങ്ങ് നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രചോദനം ആവുക എന്ന ലക്ഷ്യത്തോടെയാണ്  പ്രൊവിഡൻസ് ഹോംസന്ദർശിച്ചത്. ഫ്ലവേഴ്സ് എൻ എച്ച് ജി പ്രസിഡൻറ് സോമി ഷിജോ, സെക്രട്ടറി മായാ ബിജു എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow