എഴുകും വയൽ ജയ് മാതാ എൽ പി സ്കൂളിൽ ഐ റ്റി ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു

എഴുകും വയൽ ജയ്മാത എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് ഉത്ഘടന യോഗം നടന്നത്. ചടങ്ങിൽ ഉടുംബൻ ചോല MLA എം.എം.മണിയുടെ ഫണ്ടിൽ നിന്നും ലഭിച്ച നാല് ലാപ്ടോപ്പുകളുടെ വിതരണവും നടന്നു.സ്കൂൾ മാനേജർ ഫാ.തോമസ് വട്ടമല അധ്യക്ഷനായിരുന്നു.13വർഷക്കാലം സ്കൂളിൽ ഉച്ച ഭക്ഷണം തയ്യാറാക്കിയിരുന്ന ഡോളി സേവ്യറിനെ ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് പ്രസി. ജിഷ ഷാജി പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.യോഗത്തിൽ ഗ്രാമ പഞ്ചായത്തംഗം ജയിനമ്മ ബേബി, PTA പ്രസി. ജിനു പുളിക്കൽ, സ്കൂൾ അസി. മാനേജർ ഫാ.ജോസഫ് വള്ളിയാംതടത്തിൽ, ഹെഡ് മിസ്ട്രസ് ആനി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.