ഒത്തു ചേരലിന്റെയും ആഘോഷത്തിന്റെയും മണിക്കൂറുകൾക്ക് സാക്ഷ്യം വഹിച്ച് ആൻസൺ ഡേ പ്രോഗ്രാം കട്ടപ്പനയിൽ നടന്നു

ഒത്തു ചേരലിന്റെയും ആഘോഷത്തിന്റെയും മണിക്കൂറുകൾക്ക് സാക്ഷ്യം വഹിച്ച് ആൻസൺ ഡേ പ്രോഗ്രാം കട്ടപ്പനയിൽ നടന്നു.9 മണിക്കൂറിലധികം നീണ്ടു നിന്ന ആൻസൺ ഡേ പ്രോഗ്രാമിൽ ആൻസൺ ഫിൻകോർപ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ശ്രീ റെജി ജേക്കബ് അധ്യക്ഷത വഹിച്ചു.സൗത്ത് ഇന്ത്യയിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ട് സ്ഥാപനമായ JVR അസോസിയേറ്റ്സ് മാനേജിങ് പാർട്ണർ CA ജോമോൻ കെ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു .
എക്സിക്യൂട്ടീവ് ഡയറക്ടർ പ്രദീപ് കെ ജെയിംസ് ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ സെക്രട്ടറി ആർ സുരേഷ്, ജേക്കബ് & ജേക്കബ് ചാർട്ടേഡ് അക്കൗണ്ടന്റ് പാർട്ണർ CA ആന്റണി ജേക്കബ് JVR അസോസിയേറ്റ്സ് പാർട്ണർ CA അഗസ്റ്റിൻ ജോസ് ആൻസൺ ചിറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സോണി മാത്യു എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ആൻസൺ ഗ്രൂപ്പിന്റെ ഡയറക്ടർമാരായ സിൽസ് കെ ജോസഫ്, ജോബി ജോർജ്, ബി ദാമോദരൻ, ജിഷ ആന്റണി, ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് ജോമോൻ കെ ചാക്കോ എന്നിവർ പങ്കെടുത്തു. ആൻസൺ ഗ്രൂപ്പിലെ ജീവനക്കാരുടെ വിവിധ കലാപരിപാടികളും വാട്ടർ DJ യും ഒത്തു ചേരലിന്റെയും ആഘോഷത്തിന്റെയും നിമിഷങ്ങൾക്ക് മാറ്റ് കൂട്ടി.