ഇൻഫാം കട്ടപ്പന കാർഷിക താലൂക്കിന്റെ നേതൃത്വത്തിൽ ഇൻഫാം വീർ കിസാൻ ഭൂമിപുത്ര അവാർഡ് ദാനം നടന്നു

ഇൻഫാം വീർ കിസാൻ ഭൂമിപുത്ര അവാർഡ് വിതരണം നടന്നു.ഇൻഫാം അംഗങ്ങളായവരും അംഗങ്ങളുടെ മാതാപിതാക്കളുമായ 80 വയസ്സിനുമേൽ പ്രായമായവരെ അവാർഡ് നൽകി ആദരിച്ചു. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല നേതൃത്വത്തിൽ 188 കർഷകരെ ബഹു. അഭിവന്ദ്യ പിതാക്കന്മാർ ആദരിച്ച് അവാർഡ് നൽകിയതിന്റെ തുടർച്ചയെന്നോണം ഇൻഫാം കട്ടപ്പന കാർഷിക താലൂക്കിൻ്റെ ആഭിമുഖ്യത്തിലാണ് ഇന്ന് കട്ടപ്പന സെൻറ് ജോർജ് പാരിഷ് ഹാളിൽ വച്ച് 11 ഗ്രാമ സമിതികളിൽ നിന്നുള്ള കർഷകരെ ആദരിച്ചത് . യോഗം കാഞ്ഞിരപ്പള്ളി മെത്രാൻ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് വീർ കിസാൻ ഭൂമിപുത്ര അവാർഡും സ്നേഹോപകാരവും നൽകി.