ഇൻഫാം ഉപ്പുതറ കാർഷിക താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ വീർ കിസാൻ ഭൂമിപുത്ര അവാർഡ് ദാനം നടന്നു

ഇൻഫാം ഉപ്പുതറ കാർഷിക താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ വീർ കിസാൻ ഭൂമിപുത്ര അവാർഡ് ദാനം നടന്നു.കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ജോയിന്റ് ഡയറക്ടർ ഫാ.ജോസഫ് പുൽത്തകിടിയേൽ യോഗം ഉത്ഘാടനം ചെയ്തു.സമൂഹം കെട്ടിപ്പെടുക്കാ വളരെയധികം അദ്ധ്വാനിച്ചവരാണ് മുൻ തലമുറയിലെ കർഷകർ. അവരുടെ വിയർപ്പിൻ്റെ ഫലമാണ് നാം ഇന്ന് കാണുന്ന സൗഭാഗ്യമെന്നു കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ജോയിന്റ് ഡയറക്ടർ ഫാ.ജോസഫ് പുൽത്തകിടിയേൽ പറഞ്ഞു.
ചിങ്ങം ഒന്ന് കാർഷിക ദിനത്തോടനുബന്ധിച്ചാണ് ഇൻഫാം വീർ കിസാൻ ഭൂമിപുത്ര അവാർഡ് ദാന ചടങ്ങ് നടന്നത്. കാഞ്ഞിരപ്പള്ളി കാർഷിക ജില്ലയിലെ 70 വയസ് കഴിഞ്ഞ കർഷകർക്കാണ് അവാർഡ് ഏർപ്പെടുത്തിയത്. കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിച്ച ചടങ്ങിൽ അവാർഡ് ഏറ്റ് വാങ്ങാൻ കഴിയാത്തവർക്കായാണ് ഇൻഫാം ഉപ്പുതറ താലൂക്കിൽ അവാർഡ് ദാനം സംഘടിപ്പിച്ചത്.വയനാട്ടിലെ കുഞ്ഞുങ്ങൾക്ക് മാതൃത്വം വിളമ്പിയ ഭാവനയെയും കുടുംബത്തെയും ആദരിച്ചു.
ഇൻഫാം ഉപ്പുതറ താലൂക്കിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.ചടങ്ങിൽ ഇൻഫാം ഉപ്പുതറ താലൂക്ക് സമിതി രക്ഷാധികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ അധ്യക്ഷത വഹിച്ചു.ഇൻഫാം കാഞ്ഞിരപ്പള്ളി ജില്ലാ സെക്രട്ടറി ഡോ. പി.വി.മാത്യു പ്ലാത്തറ,, ഉപ്പുതറ താലൂക്ക് സമിതി ഡയറക്ടർ ഫാ. സിബി അറയ്ക്കൽ,ഇൻഫാം കാഞ്ഞിരപ്പള്ളി ജില്ലാപ്രതിനിധി ജോസ് വടക്കേടത്ത്, ഇൻഫാം ഉപ്പുതറ താലൂക്ക് സമിതിയംഗങ്ങൾ എന്നിവർ സംസാരിച്ചു.