നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരുത്തിയോടിക്കാൻ മുരിക്കാട്ടുകുടി ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ റെഡി

Aug 10, 2024 - 11:26
 0
നാട്ടിലിറങ്ങുന്ന   വന്യമൃഗങ്ങളെ തുരുത്തിയോടിക്കാൻ മുരിക്കാട്ടുകുടി ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ റെഡി
This is the title of the web page

നാലു മുട്ടോടുകൂടിയ മുളയും കുറച്ചു തുണിയും മണ്ണെണ്ണയും ലൈറ്ററുമുണ്ടങ്കിൽ ഉഗ്ര ശബ്ദത്തോടെയുള്ള തീ തുപ്പുന്ന തീപടക്കം തയ്യാറാക്കാം .കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ആർക്കും അപകട രഹിതമായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്നതും ഈ മുളന്തോക്കിന്റെ പ്രത്യേകതയാണ് .അറുപതു വർഷങ്ങൾക്ക് മുൻപ് കുഞ്ഞുമോന്റെ പിതാവിൽ നിന്നും സിദ്ധിച്ചതാണ് ഈ വിദ്യയെന്ന് കുഞ്ഞുമോൻ പറയുന്നു .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അക്കാലത്ത് കാട്ടിൽ നിന്നും കൃഷിയിടങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ ഓടിക്കുന്നതിനായി ഈ വിദ്യ ഉപയോഗിച്ചിരുന്നു .കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി രൂക്ഷമായി ശല്യം ചെയ്യുന്ന ഇക്കാലത്ത് അവയ്ക്കു  ദേഹോപദ്രവങ്ങളേൽക്കാതെ  വിരട്ടിയോടിക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്നതിനാലാണ് ഇത്തരം പരിശീലനം നൽകുന്നതെന്ന് സ്കൂൾ കോ ഓർഡിനേറ്റർ ലിൻസി ജോർജ് പറയുന്നു.

കൂടാതെ ക്രിസ്തുമസ്‌, വിഷു ,ദീപാവലി ന്യൂ ഇയർ ,തിരുനാളുകൾ ,ഉത്സവങ്ങൾ തുടങ്ങിയ ആഘോഷങ്ങളും അപകട രഹിതമായി അവിസ്മരണീയമാക്കാനും ഈ ഉപകരണത്തിന് കഴിയും . തൊഴിൽ പരിശീലനങ്ങളടക്കം മുപ്പതിൽ പരം പരിശീലനങ്ങളാണ് സോഷ്യൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്. ഇതിൽ പേപ്പർബാഗ്,ഓഫീസ് ഫയൽ നിർമാണം ,സോപ്പ്,ലോഷൻ നിർമ്മാണം ,നോട്ട് പാഡ് നിർമ്മാണം തുടങ്ങിയ പരിശീലനങ്ങൾ നൽകി കഴിഞ്ഞു.

പരിപാടികൾക്ക് ഹെഡ്മാസ്റ്റർ ഇൻ ചാര്ജ് ഷിനു മാനുവൽ, അദ്ധ്യാപിക ലിൻസി ജോർജ്, പി ടി എ പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളി,   വിദ്യാർത്ഥികളായ പാർവ്വതി VR, ചിത്തിര ബാലകൃഷ്ണൻ ,സൗമ്യ സന്തോഷ് , ജിഷ്ണു മനോജ്, മിഥുൻ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow