വാഗമൺ വില്ലേജിലെ കോലാഹലമേട് മൊട്ടക്കുന്ന്, മൂൺമല എന്നിവിടങ്ങളിലെ കയ്യേറ്റം റവന്യൂ വകുപ്പ് ഒഴിപ്പിച്ചു

വാഗമൺ വില്ലേജിലെ കോലാഹലമേട് മൊട്ടക്കുന്ന്, മൂൺമല എന്നിവിടങ്ങളിലെ കയ്യേറ്റം റവന്യൂ വകുപ്പ് ഒഴിപ്പിച്ചു. ഇരു സ്ഥലങ്ങളിലുമായി 15 ഏക്കർ ഭൂമിയാണ് റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചത്. ഇവിടെ സർക്കാർ ബോർഡും സ്ഥാപിച്ചു.ഇവിടെ നടത്തിയ പരിശോധനയിൽ കയ്യേറ്റം ബോധ്യപ്പെട്ടതോടെയാണ് ഒഴിപ്പിക്കൽ നടപടിയുമായി റവന്യൂ വകുപ്പ് നീങ്ങിയത്.മലനിരകളിൽ വേർ തിരിക്കാതെ കിടന്ന സർക്കാർ സ്ഥലങ്ങളണ് കയ്യേറ്റക്കാർ കൈവശപ്പെടുത്തിയത്.
മൊട്ടക്കുന്നിൽ 10.81 ഏക്കറും മൂൺമലയിൽ 4 ഏക്കറും റവന്യൂ ഭൂമിയോടൊപ്പം ചേർത്തു. ഇവിടെ സർക്കാർ ബോർഡും സ്ഥാപിച്ചു. വാഗമണ്ണിന്റെ വിവിധ മേഖലകളിൽ കയ്യേറ്റ മാഫിയ പിടിമുറുക്കുകയാണ്. പ്രദേശത്തെ ടൂറിസം വികസനം അടക്കം ലക്ഷ്യം വച്ചാണ് വ്യാപക കയ്യേറ്റം നടക്കുന്നത്. ഈ മേഖലയിൽ പരിശോധന തുടരുകയാണ്.പീരുമേട് തഹസിൽദാർ ബി. അഖിലേഷ് കുമാർ, വില്ലേജ് ഓഫിസർ ആൻസൺ മാത്യുതാലൂക്ക് സർവേയർ അജീഷ് തോമസ് സ്പെഷ്യൽ വില്ലേജ് ഓഫീസർ ഷൈൻമോൻ എം കെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് വിനീത് കെ എം എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യു സംഘം ആണ് സ്ഥലം ഏറ്റെടുത്തത്.