ഇടുക്കി രാമക്കല്‍മേട്ടിലേയ്ക്കുള്ള പ്രവേശനം തമിഴ്‌നാട് തടഞ്ഞതില്‍ പ്രതിഷേധം കനക്കുന്നു

Aug 10, 2024 - 08:03
 0
ഇടുക്കി രാമക്കല്‍മേട്ടിലേയ്ക്കുള്ള പ്രവേശനം തമിഴ്‌നാട് തടഞ്ഞതില്‍ പ്രതിഷേധം കനക്കുന്നു
This is the title of the web page

രാമക്കൽമേട്ടിലെ  പ്രധാന വ്യൂ പോയിന്റിലേയ്ക്കുള്ള വഴി കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് വനം വകുപ്പ് അടച്ചത്. കേരളത്തിന്റെ അധീനതയിലുള്ള പ്രദേശവും അടച്ചാണ് ബോര്‍ഡ് സ്ഥാപിച്ചിരിയ്ക്കുന്നത്. ഇരു സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് പ്രശ്‌ന പരിഹാരം കണ്ടെത്തണമെന്നും പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന പാതയാണെന്നും എംഎം മണി എംഎല്‍എ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കാനന പാതകടന്ന് പോകുന്ന പ്രദേശത്തിന്റെ ഒരു ഭാഗം കേരളത്തിലാണ്. ഇവിടേയ്ക്കുള്ള പ്രവേശനം കൂടിയാണ് തമിഴ്‌നാട് തടഞ്ഞിരിയ്ക്കുന്നത്. ദിവസേന ആയിരകണക്കിന് വിനോദ സഞ്ചാരികള്‍ എത്തുന്ന രാമക്കല്ലിലേയ്ക്കുള്ള പ്രവേശനം തടഞ്ഞതിനെതിരെ പ്രതിഷേധവും കനക്കുകയാണ്. ബോര്‍ഡ് മാറ്റി, വഴി പുനസ്ഥാപിച്ചില്ലെങ്കില്‍, 12ന് കമ്പംമെട്ട് ചെക്‌പോസ്റ്റ് ഉപരോധിയ്ക്കുമെന്ന് വ്യാപാരി വ്യവസായി സമിതി ഇടുക്കി ജില്ലാ കമ്മറ്റി വ്യക്തമാക്കി.എം എം മണി എംഎല്‍എയുടെ നേതൃത്വത്തില്‍ ഹൈറേഞ്ചിലെ വിവിധ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളും വ്യാപാരിവ്യവസായി സമിതി ഭാരവാഹികളും മേഖലയില്‍ സന്ദര്‍ശനം നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow