കെ പി എസ് ടി എ യുടെ കട്ടപ്പന വിദ്യാഭ്യാസ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്നു

കെ പി എസ് ടി എ യുടെ കട്ടപ്പന വിദ്യാഭ്യാസ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പാണ് സംഘടിപ്പിച്ചത്.കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരുപാടി കെ പി എസ് ടി എ സംസ്ഥാന മുൻ സെക്രട്ടറി വി ഡി ഏബ്രഹാം ഉദ്ഘാടനം ചെയ്തു.ഇടുക്കി ജില്ലാ പ്രസിഡൻ്റ് ആറ്റ്ലി വി.കെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി എം നാസർ മുഖ്യപ്രഭാഷണം നടത്തി.
സർവ്വീസ് പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. സുരേഷ് കുമാറും, സംഘടനയുടെ പൊതുവിദ്യാഭ്യാസമേഖലയിലെ ഇടപെടലുകളെക്കുറിച്ച് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോർജ് ജേക്കബും, ഖാദർ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് സംസ്ഥാന കമ്മിറ്റി അംഗം ജോയി ആൻഡ്രൂസും ക്ലാസുകൾ നയിച്ചു.
ജില്ലാ സെക്രട്ടറി ജോബിൻ കെ കളത്തിക്കാട്ടിൽ ,ജില്ലാ ട്രഷറാർ ജോസ് കെ സെബാസ്റ്റ്യൻ, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ആനന്ദ് എ കോട്ടിരി, വിദ്യാഭ്യാസ ജില്ലാ ട്രഷറാർ ജിനോ മാത്യു സംസ്ഥാന ഉപസമിതി ചെയർമാൻ റ്റി. ശിവകുമാർ, ജില്ലാ വൈസ്പ്രസിഡൻ്റുമാരായ വി.പി സന്തോഷ്കുമാർ, രാജ്മോൻ ഗോവിന്ദ്, സുനിൽ റ്റി തോമസ്, അനീഷ് ആനന്ദ്, റെജി യു.കെ, ബെജുമോൻ ജോസഫ്, ജിഷ് മോൻ ജോൺ, ബിൻസ് ദേവസ്യ, ഷൈജു എം.എസ്, എന്നിവർ സംസാരിച്ചു.