റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ ന്റെ ആഭിമുഖ്യത്തിൽ"സുന്ദര ഗ്രാമം മേപ്പാറ " ശുചീകരണ യജ്ഞവും ബോധവൽക്കരണവും ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കലും നടത്തി

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ ന്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വകുപ്പുമായി സഹകരിച്ച് മേപ്പാറയിൽ മാലിന്യ ശേഖരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു തോട്ടം തൊഴിലാളികൾ പ്രത്യേകിച്ച് അതിഥി തൊഴിലാളികൾ ഏറ്റവും തിങ്ങി പാർക്കുന്ന സ്ഥലമാണ് മേപ്പാറ. ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ പ്രദേശത്ത് മലേറിയ മന്ത് തുടങ്ങിയ സാംക്രമിക രോഗങ്ങൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പരിസര ശുചീകരണവുമായി റോട്ടറി പ്രവർത്തകർ മുന്നിട്ടിറങ്ങിയത്.
ടൗൺ പരിസരത്തും റോഡിലുമായി കുന്ന് കൂടി കിടന്നിരുന്ന പ്ലാസ്റ്റിക് ജൈവമാലിന്യങ്ങൾ ചാക്കുകളിൽ ശേഖരിച്ച് ആരോഗ്യവകുപ്പിന്റെ സഹായത്തോടെ നീക്കം ചെയ്തു. റോട്ടറി അംഗങ്ങൾക്ക് ഒപ്പം പരിസരവാസികളും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ആശാവർക്കർമാരും സന്നദ്ധപ്രവർത്തകരും മാലിന്യ ശേഖരണത്തിൽ പങ്കാളികളായി .
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഔപചാരികമായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ പ്രസിഡന്റ് മനോജ് അഗസ്റ്റിൻ അധ്യക്ഷനായിരുന്നു . ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ റോയി ബോധവൽക്കരണ ക്ലാസ് എടുത്തു . ജനപ്രതിനിധികളായ പ്രിയ ജോമോൻ . രാജലക്ഷ്മി അനീഷ്. ബിന്ദു മധു കുട്ടൻ . പ്രോഗ്രാം കോഡിനേറ്റർ KA മാത്യു . ക്ലബ് സെക്രടറി പ്രദീപ്.S. മണി തുടങ്ങിയവർ സംസാരിച്ചു.