ഇടുക്കി ദേവികുളം എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മാങ്കുളത്ത് നടത്തിയ പരിശോധനയിൽ 200 ലിറ്റർ കോട കണ്ടെത്തി

മാങ്കുളം മേഖലയിൽ ചാരായ നിർമ്മാണവും വില്പനയും വർധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ദേവികുളം എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് വനത്തിൽ സൂക്ഷിച്ചിരുന്ന 200 ലിറ്റർ കോട കണ്ടെത്തിയത്. മാങ്കുളം പഞ്ചായത്ത് പരിധിയിൽ വരുന്ന കുവൈറ്റ് സിറ്റി കവിതക്കാട് റോഡിന് സമീപമുള്ള വനഭൂമിയിൽ ആയിരുന്നു കോട സൂക്ഷിച്ചിരുന്നത്.
കണ്ടെത്തിയ കോട സംഭവസ്ഥലത്തു വച്ച് നശിപ്പിച്ചു. സംഭവത്തിൽ എക്സൈസ് റേഞ്ച് സംഘം കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ പ്രതി ആരാണെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.കേസുമായി ബന്ധപ്പെട്ട് എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു.സിവിൽ എക്സ്സൈസ് ഓഫീസർ അരുൺ സി, റോജിൻ അഗസ്റ്റിൻ,വിനീത്. വി അഭിരാം ഹരിലാൽ ഡ്രൈവർ അനീഷ് എന്നിവർ പങ്കെടുത്തു.