അയ്യപ്പൻകോവിൽ പരപ്പിൽ സാമൂഹ്യ വിരുദ്ധർ ഉപയോഗശൂന്യമായ മത്സ്യം റോഡരുകിൽ തള്ളി

അയ്യപ്പൻകോവിൽ പരപ്പിൽ സാമൂഹ്യ വിരുദ്ധർ ഉപയോഗശൂന്യമായ മത്സ്യം റോഡരുകിൽ തള്ളി. പരപ്പ് പാറമടക്ക് സമീപമാണ് മത്സ്യം തള്ളിയിരിക്കുന്നത്. മലയോരഹൈവേയുടെ നിർമ്മാണത്തിലിരിക്കുന്ന ഭാഗത്താണ് 100 കിലോയോളം ഉപയോഗശൂന്യമായ മത്സ്യം തള്ളിയത്. ദുർഗന്ധം കാരണം ഇതുവഴിയാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് .
കഴിഞ്ഞ ദിവസമാണ് പരപ്പ് പാറമടക്ക് സമീപം ചീഞ്ഞളിഞ്ഞ മത്സ്യം നിർമ്മാണത്തിലിരിക്കുന്ന മലയോര ഹൈവെ യുടെ ഓരത്ത് തള്ളിയത്.100 കിലോയോളം വരുന്ന മത്സ്യമാണ് തള്ളിയത്. സമീപ വീടുകളിലേക്കു ദുർഗന്ധം വമിച്ചതോടെ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മത്സ്യം തള്ളിയിരിക്കുന്നത് കണ്ടത്. വിവിധയിനം മത്സ്യങ്ങളാണിവിടെ നിക്ഷേപിച്ചിരിക്കുന്നത്.ദുർഗന്ധം കാരണം സമീപത്തെ വീടുകളിൽ പോലും ഇരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
സമീത്തുള്ള ഏതെങ്കിലും വൻകിട മത്സ്യവ്യാപാരികളാവാം ചീഞ്ഞളിഞ്ഞ മത്സ്യം ഇവിടെ തള്ളിയതെന്നാണ് പ്രാഥമിക നിഗമനം. മലയോര ഹൈവെയുടെ നിർമ്മാണം നടത്തുന്ന തൊഴിലാളികൾക്ക് പോലും പണി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. സാക്രമിക രോഗങ്ങൾക്കിടയാക്കുന്ന തരത്തിലാണ് മത്സ്യം തള്ളിയിരിക്കുന്നത്. സാമൂഹ്യ പ്രവർത്തനം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും ആവശ്യം.വിവരം അറിഞ്ഞ് പഞ്ചയത്ത് പ്രസിഡൻ്റ് സ്ഥലത്തെത്തി.