സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി റോഷി അഗസ്റ്റിൻ അഭിവാദ്യം സ്വീകരിക്കും

Aug 9, 2024 - 07:56
 0
സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി റോഷി അഗസ്റ്റിൻ അഭിവാദ്യം സ്വീകരിക്കും
This is the title of the web page

രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 15 ന് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ രാവിലെ 9 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും.പൊലീസ്, എക്‌സൈസ്, വനം വകുപ്പ്, എൻ ഡി ആർ എഫ് ,എക്സെസ് വകുപ്പ്‌ എന്‍.സി.സി സീനിയര്‍ ആന്‍ഡ് ജൂനിയര്‍ ഡിവിഷന്‍, സ്‌കൗട്ട്‌സ് & ഗൈഡ്‌സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ്, സ്‌കൗട്ട്സ്, ഗൈഡ്സ് തുടങ്ങിയ 20 പ്ലറ്റൂണുകൾ പരേഡില്‍ അണിനിരക്കും.

 കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ ദേശീയ ഗാനം ആലപിക്കും. പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെയും കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തിലെയും വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനവും ആലപിക്കും. എം.ആര്‍ എസ്‌ പൈനാവ്‌ ,എസ്‌ എന്‍ എച്ച്‌ എസ്‌ എസ്‌ നങ്കി സിറ്റി എന്നിവർ ബാൻഡ് അവതരിപ്പിക്കും. പഴയരിക്കണ്ടം ഹൈസ്‌കൂളിലെ കുട്ടികളുടെ തായമ്പകയും തേക്കടി ആരണ്യം ട്രൈബല്‍ ആര്‍ട്‌സ്‌ ഗ്രൂപ്പിന്റെ സാംസ്‌കാരിക പരിപാടിയും ഉണ്ടാകും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച ദേശീയ പതാകയുടെ നിര്‍മ്മാണം, വിതരണം, വില്‍പന, ഉപയോഗം എന്നിവ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. ആഘോഷങ്ങളിലുടനീളം ഹരിത പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും സ്വാതന്ത്ര്യദിനാഘോഷത്തില്‍ എം.പി, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , ജില്ലാ കളക്ടര്‍ , ജില്ലാ പൊലീസ് മേധാവി , ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow