ദേവികുളം ഗ്യാപ്പ് റോഡില്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

Aug 9, 2024 - 06:59
 0
ദേവികുളം ഗ്യാപ്പ് റോഡില്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു
This is the title of the web page

കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഗതാഗതം തടസ്സപ്പെട്ട ദേവികുളം ഗ്യാപ്പ് റോഡില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.പാതയോരത്തു നിന്നും കല്ലും മണ്ണും റോഡിലേക്കിടിഞ്ഞെത്തുകയായിരുന്നു.ഇവ റോഡില്‍ നിന്നും നീക്കം ചെയ്യേണ്ടതുണ്ട്.മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിലാണിപ്പോള്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടി തുടങ്ങിയിട്ടുള്ളത്.

കല്ലും മണ്ണും നീക്കി വൈകാതെ റോഡിലെ യാത്രാ തടസ്സം നീക്കാമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ.ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രക്ക് നിലവില്‍ നിയന്ത്രണമുണ്ട്.മഴ പെയ്യുന്നതോടെ പ്രദേശത്ത് രൂപം കൊള്ളുന്ന മണ്ണിടിച്ചില്‍ ഭീഷണിയും യാത്രാ നിയന്ത്രണങ്ങളും നിത്യേന ഈ റോഡിനെ ആശ്രയിക്കുന്നവര്‍ക്ക് വലിയ ദുരിതം സമ്മാനിക്കുന്നുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മൂന്നാര്‍ മേഖലയില്‍ നിന്നും ചിന്നക്കനാല്‍ മേഖലയിലെത്തി പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളാണ് ഏറ്റവും അധികം പ്രതിസന്ധി അഭിമുഖീകരിക്കുന്നത്.ഗ്യാപ്പ് റോഡില്‍ യാത്രാ നിയന്ത്രണം ഉണ്ടാകുന്നതോടെ യാത്രക്ക് അധിക സമയവും തുകയും പ്രദേശവാസികള്‍ കണ്ടെത്തേണ്ടതായി വരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow