പഠന സൗകര്യം ലഭിക്കാത്ത വിദ്യാർഥികൾക്ക് അവസരമൊരുക്കി പൈനാവ് ഐഎച്ച്ആർഡി പോളിടെക്നിക് കോളേജ്

1997 മുതൽ പ്രവർത്തനം ആരംഭിച്ച ഇടുക്കി, പൈനാവ്, മോഡൽ പോളിടെക്നിക് കോളേജ് ജില്ലയിലെ പ്രധാന ഉപരിപഠന കേന്ദ്രമാണ്. കമ്പ്യൂട്ടർ എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്സ് എൻഞ്ചി നീയറിംഗ്, ബയോമെഡിക്കൽ എഞ്ചിനിയറിംഗ്, മെക്കാനിക്കൽ എഞ്ചിനിയറിംഗ്,സൈബർ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി ,എന്നീ അഞ്ചു ഡിപ്ലോമ കോഴ്സുകളാണ് ഇവിടെയുള്ളത്. ഈ കോഴ്സുകളിൽ അപേക്ഷകൾ സമർപ്പിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർക്കും, നിലവിൽ അപേക്ഷ സമർപ്പിച്ചിട്ട് ഉള്ളവർക്കും അഡ്മിഷന് അവസരം ഒരുക്കിരിക്കുകയാണിവിടെ.
പുതിയ കരിക്കുലം പ്രകാരം ആറാം സെമസ്റ്റ്ർ വിദ്യാർത്ഥികൾക്ക് സ്റ്റെപ്പൻ്റ് ഓടുകൂടി ഇന്റേൺ ഷിപ്പും, +2 സയൻസ്, VHSE, ഐ.ടി.ഐ. പാസായവർക്ക് രണ്ടാം വർഷത്തിലേയ്ക്ക് പ്രവേശനം ലഭ്യമാണ് കൂടാതെ Sc, St,OBC, OEC , വിഭാഗത്തിലുള്ളവർക്ക് ഫീസ് ഇളവും മറ്റ് അർഹമായ സ്കോളർഷിപ്പും ലഭ്യമാണ് എന്ന് കോളെജ് പ്രിൻസിപ്പാൾ ലിൻസി സ്കറിയ പറഞ്ഞു.