ആഗസ്റ്റ് 9 ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് ചെറുതോണി യൂണിറ്റിന്റെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു

ഒന്നിച്ചു നിൽക്കാം ഒന്നിച്ച് മുന്നേറാം നാടിന്റെ നന്മയ്ക്ക് എന്ന മുദ്രാവാക്യം ഉയർത്തിയാണ് ദേശീയ വ്യാപാര ദിനത്തിൽ പതാകദിനം ആചരിച്ചത്.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കിയാണ് ചെറുതോണി വ്യാപാര സമൂഹം പതാകദിനം ആചരിച്ചത്.
ചെറുതോണി വ്യാപാര ഭവന് മുൻപിൽ യൂണിറ്റ് പ്രസിഡണ്ട് ജോസ് കുഴികണ്ടം പതാക ഉയർത്തി.പതാകദിനത്തിന് ആശംസ അറിയിച്ച് യൂണിറ്റ് ജനറൽ സെക്രട്ടറി ബാബു ജോസഫ്,ഡോക്ടർ പി .സി രവീന്ദ്രനാഥ്. കുരിയാച്ചൻ അനശ്വര, ഔസേപ്പച്ചൻ ഇടക്കുളത്തിൽ,എസ് പ്രേംകുമാർ, എൻ ജെ വർഗീസ് , റെജിജോൺ, എന്നവർ സംസാരിച്ചു.നിരവധി യൂണിറ്റ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.